സ്വന്തം ലേഖകന്‍: യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി നടന്നു, കൊച്ചി മെട്രോ നിശ്ചലമായി. പാലാരിവട്ടം സ്റ്റേഷനിലാണ് യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങിയത്. ഇയാള്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് മെട്രോ യാത്ര തുടര്‍ന്നത്.
മലപ്പുറം സ്വദേശിയായ അലി അക്ബര്‍ ആണ് ട്രാക്കില്‍ ഇറങ്ങിയത്. പാലാരിവട്ടം സ്റ്റേഷനില്‍ വച്ച് ട്രാക്കില്‍ ഇറങ്ങിയ ഇയാള്‍ ചങ്ങമ്പുഴ പാര്‍ക്ക് ഭാഗത്തേക്ക് നടന്നു. ഉടന്‍ അധികൃതര്‍ ട്രാക്കിലെ വൈദ്യുതി ബന്ധം വിഛേദിച്ചു. എതിര്‍ വശത്തുനിന്നും പോലീസ് എത്തിയതോടെ ഇയാള്‍ തിരിച്ച് പാലാരിവട്ടത്തെത്തി.
ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.മെട്രോയുടെ ട്രാക്കിന് നടുവിലൂടെയാണ് ട്രെയിനിന് വൈദ്യുതി നല്‍കുന്ന 750 വാട്ട് തേര്‍ഡ് റെയില്‍ ലൈനുള്ളത്. എന്തിനാണ് ഇയാള്‍ ട്രാക്കിലൂടെ നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല