സ്വന്തം ലേഖകന്‍: യുഎസ്, ജപ്പാന് വിമാനത്തില്‍ യാത്രക്കാരന്റെ യോഗ, ബഹളത്തെ തുടര്‍ന്ന് വിമാനം നിലത്തിറക്കി. യുഎസില്‍ നിന്നു ജപ്പാനിലേക്ക് പോകുകയായിരുന്ന വിമാനത്തിനുള്ളില്‍ ദക്ഷിണ കൊറിയക്കാരനായ ഹോങ്ക്തേ പേ (70) എന്ന യാത്രക്കാരനാണ് യോഗയും ധ്യാനവും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളംവച്ചത്.
വിമാനത്തില്‍ യാത്രക്കാര്‍ ഭക്ഷണം കഴിക്കവേ തനിക്ക് യോഗയും ധ്യാനവും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ വിമാനത്തിന്റെ പിറകിലേക്ക് പോകുകയായിരുന്നു. എന്നാല്‍, വിമാനത്തിനുള്ളില്‍ യോഗ ചെയ്യാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ പേ അക്രമാസക്തനാകുകയും ബഹളം വക്കാന്‍ തുടങ്ങുകയും ചെയ്തു.
പേയുടെ ബഹളം നിയന്ത്രണാതീതം ആയതിനെ തുടര്‍ന്ന് വിമാനം വഴി തിരിച്ചുവിട്ടു. അക്രമാസക്തനായ യാത്രക്കാരന്റെ പെരുമാറ്റത്തെ തുടര്‍ന്ന് പൈലറ്റ് വിമാനം ഹവായിലെ ഹോണാലുലു വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. 25,000 ഡോളര്‍ പിഴ ചുമത്തി യുഎസ് മജിസ്ട്രേറ്റ് ഇയാളെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല