സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ കൊള്ളയടിക്കപെടുന്നത് പതിവാകുന്നതായി ആരോപണം. വിമാനത്താവള ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മോഷണം നടക്കുന്നതെന്ന് യാത്രക്കാര്‍ ആരോപണം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളുടെ സാധനങ്ങളാണ് കൂടുതലായും മോഷണം പോകുന്നത്.
നേരത്തെ പ്രവാസികളുടെ ലഗേജുകള്‍ മുഴുവനായി മോഷണം പോയ സംഭവം ഉണ്ടായിട്ടുണ്ട്. ബാഗ് തുറന്ന് വിലകൂടിയ വസ്തുക്കള്‍ മോഷ്ടിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഈമാസം 9 നാണ് സിനിമതാരമായ നികേഷിന്റെ ബാഗ് തുറന്ന് വിലകൂടിയ വാച്ച് മോഷ്ടിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോഷണം നടക്കുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു.
സ്‌കാനിങ്ങ് റൂമില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പ്രവാസികളുടെ ലഗേജുകള്‍ മാത്രമല്ല കൊള്ളയടിക്കപെടുന്നത്. വിദേശികളും ഈ കൊള്ളയ്ക്ക് ഇരയാകുന്നതായും സംഭവത്തെക്കുറിച്ച് എയര്‍പ്പോര്‍ട്ട് അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗേജുകള്‍ സ്‌കാന്‍ ചെയ്യുന്നവരുമായി ബന്ധപ്പെട്ട സംഘമാണ് ‘മോഷണ’ത്തിനു പിന്നിലെന്നാണ് മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം ഭാരവാഹികള്‍ ആരോപിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല