സ്വന്തം ലേഖകൻ: തീപ്പിടിച്ച ഹോട്ട് എയര്‍ ബലൂണില്‍ നിന്ന് ചാടിയ രണ്ടുപേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രസിദ്ധമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് സംഭവം. 50 വയസുള്ള പുരുഷനും 39 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് മുഖത്ത് പൊള്ളലേറ്റു. കുട്ടിയുടെ വലത് തുടയെല്ലിനും പരിക്കേറ്റിറ്റുണ്ട്. ബലൂണില്‍ മറ്റ് യാത്രക്കാരുണ്ടായിരുന്നോ എന്നതില്‍ സ്ഥിരീകരണമില്ല.
ബലൂണിന് തീപ്പിടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെക്‌സിക്കോയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അപകടമുണ്ടായ തിയോതിഹുവാക്കന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല