സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല; പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി പുതിയ മൊബൈല്‍ ആപ്പ്. വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘പാസ്‌പോര്‍ട്ട് സേവ’ കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പുറത്തിറക്കി. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ടുകള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ആപ്പില്‍ നല്‍കുന്ന വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തും. ഈ വിലാസത്തിലേക്കാവും പാസ്‌പോര്‍ട്ട് എത്തുക.
രാജ്യത്തിന്റെ വടക്ക് കിഴക്കന്‍മേഖലയില്‍ പുതിയ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി അറിയിച്ചു. തങ്ങള്‍ പ്രഖ്യാപിച്ച 251 പുതിയ പാസ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ സെന്ററുകളില്‍ 212 എണ്ണം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരനെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ മന്ത്രിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരുന്നു.
സ്വന്തം പാര്‍ട്ടിക്കാരില്‍നിന്ന് വിമര്‍ശനങ്ങള്‍ നേരിടുന്ന നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ മന്ത്രിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ അധിക്ഷേപങ്ങള്‍ നടക്കുന്നതായി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. അധിക്ഷേപിക്കുന്ന ട്വീറ്റുകളുടെ ചില മാതൃകകളും അവര്‍ പങ്കുവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല