സ്വന്തം ലേഖകൻ: ലോകത്തിലെ “ശക്തമായ” പാസ്‌പോർട്ടുകളിൽ ഇന്ത്യൻ പാസ്പോർട്ടിന് 87-ാം സ്ഥാനം. പാസ്‌പോർട്ടുകളുടെ ശക്തിദൗർബല്യങ്ങൾ വിലയിരുത്തുന്ന ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിലെ ഈ വർഷത്തെ റാങ്കിങ് പ്രകാരമാണിത്. ജപ്പാന്റെ പാസ്‌പോർട്ടാണ് പട്ടികയിൽ ഒന്നാമത്. ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂരും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ അഫ്ഗാനിസ്താനാണ് അവസാന സ്ഥാനമായ 112-ൽ.
ഒരു രാജ്യത്തിന്റെ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെയോ വിസ-ഓൺ-അറൈവൽ വഴിയോ എത്ര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും എന്നതിനെ ആശ്രയിച്ചാണ് പാസ്‌പോർട്ടിന്റെ ശക്തി നിർണയിക്കുന്നതെന്ന് റാങ്ക് പുറത്തുവിട്ട ഇമിഗ്രേഷൻ കൺസൾട്ടൻസിയായ ഹെൻലി ആന്റ് പാർട്ട്‌ണേഴ്‌സ് വ്യക്തമാക്കി.
ജാപ്പനീസ് പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവും. സിംഗപ്പൂരിലെയും ദക്ഷിണ കൊറിയയിലെയും പാസ്‌പോർട്ടുകൾ ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഏഴാം സ്ഥാനത്തുള്ള അമേരിക്കയുടെ പാസ്‌പോർട്ടുപയോഗിച്ച് 186 രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യാനാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല