സ്വന്തം ലേഖകന്‍: പോസ്റ്റ് ഓഫീസുകള്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാകുന്നു, പാസ്‌പോര്‍ട്ട് സംബന്ധിച്ച എല്ലാ സേവനങ്ങളും ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ ലഭിക്കും. രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ വഴി പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണിത്.
ആദ്യ ഘട്ടമായി 56 പോസ്‌റ്റോഫിസുകളില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുടങ്ങാനാണ് പദ്ധതി. അതോടൊപ്പം ഹെഡ് പോസ്‌റ്റോഫിസുകള്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളായും ഇനി പ്രവര്‍ത്തിക്കും. വിദേശകാര്യ മന്ത്രാലയവും പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായാണ് പദ്ധതി
നടപ്പാക്കുന്നത്. പ്രാഥമികഘട്ടത്തില്‍ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ജനുവരിയില്‍ കര്‍ണാടകത്തിലെ മൈസൂരുവിലും ഗുജറാത്തിലെ ദഹോദിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയിരുന്നത്. കേരളത്തില്‍ പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലെ പോസ്‌റ്റോഫീസുകള്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
ആദ്യഘട്ടത്തില്‍ ല്‍ രണ്ട് ഹെഡ് പോസ്റ്റോഫീസുകളില്‍ നടപ്പാക്കിയതിനുശേഷം ഇപ്പോള്‍ കൂടുതല്‍ സ്ഥങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.
പോസ്റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.ഓരോ പോസ്റ്റ് ഓഫീസുകളിലും ദിവസം 100 പേര്‍ക്കുവീതം പാസ്‌പോര്‍ട്ട് സംബന്ധമായ സേവനം ലഭ്യമാകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല