പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചതു സംബന്ധിച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യുവതിയെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. ലണ്ടനിലേക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ പോകാനെത്തിയ ആലപ്പുഴ സ്വദേശി സതിദേവി(41)യെയാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്.
ഇവരുടെ പാസ്‌പോര്‍ട്ടില്‍ അഞ്ചും ആറും പേജുകള്‍ കീറിമാറ്റി പകരം പേജുകള്‍ ചേര്‍ത്തിട്ടുണ്ട്. 2009ല്‍ ഇവര്‍ ലണ്ടനില്‍ പോയിരുന്നതാണ്. 2006ല്‍ ഇവര്‍ മറ്റൊരു പാസ്‌പോര്‍ട്ട് എടുത്തിരുന്നു.
വിസ അടിക്കുന്നതിനായി ഇവര്‍ എറണാകുളത്തുള്ള ഒരു ട്രാവല്‍ ഏജന്റിന്റെ പക്കല്‍ പാസ്‌പോര്‍ട്ട് ഏല്‍പിച്ചതല്ലാതെ ഇവര്‍ക്ക് മറ്റൊന്നും അറിയില്ലെന്നായിരുന്നു ഇവരുടെ മറുപടി. കേസ് ക്രൈം ഡിറ്റാച്ച്‌മെന്റിനു കൈമാറി. ഇന്നലെ രാവിലെയാണ് ഇവര്‍ നെടുമ്പാശേരിയിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല