1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2023

സ്വന്തം ലേഖകൻ: പാസ്പോർട്ടിൽ വിമാനത്താവളങ്ങളിൽനിന്നോ ട്രാവൽ ഏജൻ്റുമാരോ ആവശ്യമില്ലാത്ത സ്റ്റിക്കറുകൾ പതിക്കുന്ന പതിവ് യാത്രാ നടപടികളെ തന്നെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ഇന്ത്യൻ പാസ്പോർട്ടിലെ അശോകസ്തംഭം അടയാളം മറയ്ക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളോ മറ്റോ ഇനി നിയമ നടപടികൾക്ക് വരെ കാരണമായിത്തീർന്നേക്കാം.

കോവിഡ് സമയത്തെ യാത്രാവേളകളിൽ ഇത്തരം സ്റ്റിക്കറുകൾ വ്യാപകമായി പതിച്ചിരുന്നു. അവയെല്ലാം നീക്കം ചെയ്യണം. വിദേശ എയർപോർട്ടുകളിൽനിന്നും ചില സ്റ്റിക്കർ പതിക്കാറുണ്ട്. അവയും ഈ നിയമങ്ങളെ ഹനിക്കുന്നില്ലെന്ന് നമ്മൾ തന്നെ ഉറപ്പു വരുത്തണം. പാസ്പോർട്ടിൻ്റെ പുറം ചട്ട വൃത്തിയോടെ സൂക്ഷിക്കണം. ഉടമയെ സംബന്ധിച്ചുള്ള വിവരങ്ങൾ മറയുന്നതോ അവ്യക്തമാകുന്നതോ പോലുള്ള യാതൊരു നടപടികളും എടുക്കാൻ ആരെയും അനുവദിക്കരുത്.

വിദേശ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇത്തരം ചില നടപടിക്രമങ്ങൾ നാട്ടിലെ വിമാനത്താവളങ്ങളിലെത്തുമ്പോഴായിരിക്കും നിയമക്കുരുക്കായി മാറുക. ട്രാവൽ ഏജൻസികളുടെ പരസ്യ സ്റ്റിക്കറുകൾ നീക്കം ചെയ്യാനാവാത്ത വിധം പതിക്കാൻ അവരെ അനുവദിക്കരുത്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ നമ്മുടെ യാത്രകൾ ഇനി മുതൽ തടസങ്ങളില്ലാതെ സുഖകരമാക്കാൻ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.