1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2012

ഉണ്ണിയപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നതുപോലെ ദേവാലയത്തില്‍ പോയാല്‍ രണ്ടുണ്ട് കാര്യം. പ്രാര്‍ത്ഥിക്കാം, ഒപ്പം അവിടെയുള്ള ടാറ്റൂ പാര്‍ലറില്‍ കയറി ഒരു സൌന്ദര്യപരീക്ഷണം നടത്തുകയുമാവാം. യു എസിലെ മിഷിഗന്‍ ഫ്ലിന്റ് ടൌണ്‍ ഷിപ്പ് ദേവാലയത്തിലാണ് ടാറ്റൂ പാര്‍ലര്‍ ആരംഭിച്ചിരിക്കുന്നത്.

അവിടുത്തെ പുരോഹിതന്‍ തന്നെയാണ് ഈ ആശയത്തിന് പിന്നില്‍. റവ. സ്റ്റീവ് ബെന്റ്ലി ആണ് ടാറ്റൂ പാര്‍ലര്‍ തുടങ്ങിയത്. ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന പാര്‍ലറില്‍ രണ്ട് ടാറ്റൂ ആര്‍ട്ടിസ്റ്റുകളേയും നിയമിച്ചിട്ടുണ്ട്. ഞായറാഴ്ച പാര്‍ലറിന് അവധിയായിരിക്കും.

ദേവാലയത്തില്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ഒരുകൂട്ടം വിശ്വാസികള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ബെന്റ്ലി വിമര്‍ശനങ്ങളെല്ലാം തള്ളിക്കളയുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.