സ്വന്തം ലേഖകന്‍: സുവിശേഷ പ്രസംഗത്തിനിടെ പാമ്പിനെ കഴുത്തിലിട്ട പാസ്റ്റര്‍ക്ക് കടി കിട്ടി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വിഡിയോ. പ്രസംഗം തുടരുന്നതിനിടെ അഭ്യാസം കാണിച്ച പാസ്റ്റര്‍ അബോധാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ഡോക്യുമെന്ററിക്ക് വേണ്ടി പാസ്റ്ററിന്റെ പ്രാര്‍ത്ഥന ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. അമേരിക്കക്കാരനായ പാസ്റ്റര്‍ കോഡിക്കാണ് പാമ്പ് കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കൈകളില്‍ പാമ്പുമായി കോഡി നില്‍ക്കുന്നതും, കടിയേറ്റ് ഇയാളുടെ ചെവിയില്‍ നിന്ന് ചോരവരുന്നതും വീഡിയോയില്‍ വ്യക്തമാണ്. കടിയേറ്റിട്ടും ആശുപത്രിയില്‍ പോകേണ്ടെന്നും ദൈവം തന്നെ രക്ഷിക്കുമെന്നുമായിരുന്നു ബോധം മറയുന്നതിനു മുമ്പ് കോഡി പറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല