സ്വന്തം ലേഖകന്‍: പത്താന്‍കോട് ഭീകരാക്രമണം, ഇന്ത്യന്‍ സൈന്യത്തെ പരിഹസിച്ച് ജെയ്‌ഷെ മുഹമ്മദിന്റെ ഓഡിയോ സന്ദേശം. ഒരു വെബ്‌സൈറ്റിലാണ് ആക്രമണം നേരിടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചുകൊണ്ട് ഓഡിയോ സന്ദേശം പ്രത്യക്ഷപ്പെട്ടത്.
ആറ് ജിഹാദികളെ പോലും കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം ബുദ്ധിമുട്ടിയെന്നാണ് പരിഹാസം. വീരമൃത്യ വരിച്ച ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനേയും ഷാര്‍പ് ഷൂട്ടര്‍ ഫത്തേ സിങിനേയും അപമാനിക്കുകയയും ചെയ്യുന്നുണ്ട്.
ഭീകരരെ തുരത്താനുള്ള ഇന്ത്യയുടെ സൈനിക നീക്കം ഇത്രയും സമയം നീണ്ടു നിന്നത് തങ്ങളുടെ ദൗത്യത്തിന്റെ വജയമാണെന്നാണ് ജെയ്‌ഷെ മുഹമ്മദ് ഓഡിയോയില്‍ അവകാശപ്പെടുന്നത്.
ഭീരുക്കളെ പോലെ കരഞ്ഞുകൊണ്ട് ഒരു രാജ്യം വിരല്‍ ചൂണ്ടി കുറ്റം ആരോപിയ്ക്കുന്നതാണ് പത്താന്‍കോടില്‍ കണ്ടതെന്നാണ് മറ്റൊരു പരിഹാസം. അദ്യം ആറ് തീവ്രവാദികള്‍ എന്ന് പറഞ്ഞു. പിന്നെ അത് അഞ്ചായി, നാലായി, പരിഹാസം തുടരുന്നു. എങ്ങനെയാണ് ഭീകരര്‍ വ്യോമ കേന്ദ്രത്തില്‍ കടന്നതെന്നും ആക്രമണം നടത്തിയതെന്നും ഓഡിയോയില്‍ വിശദീകരിയ്ക്കുന്നുണ്ട്.
ഇന്ത്യ നല്‍കുന്ന തെളിവുകള്‍ അംഗീകരിക്കരുതെന്ന് പാകിസ്താനോട് ആവശ്യപ്പെടുന്ന ജെയ്‌ഷെ മുഹമ്മദ് ഇന്ത്യക്ക് മുന്നില്‍ തലകുനിക്കരിതെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യന്‍ ഹെലികോപ്റ്ററുകള്‍ക്കും ടാങ്കുകള്‍ക്കും നേര്‍ക്ക് എങ്ങനെയാണ് ജിഹാദികള്‍ വെടിയുതിര്‍ത്തത് എന്ന് പോലും ഓഡിയോയില്‍ വിശദീകരിയ്ക്കുന്നു. ആറ് ജിഹാദികളെ പോലും ‘കൈകാര്യം’ചെയ്യാനായില്ല എന്നു തുടങ്ങുന്ന പരിഹാസ ഓഡിയോയുടെ ഉറവിടം കണ്ടെത്തനായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല