സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, പാകിസ്താനില്‍ നാലു പേര്‍ കസ്റ്റഡിയില്‍. ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ജെയ്‌ഷെ ഇ മുഹമ്മദിന്റെ പ്രവര്‍ത്തകാര്‍ ആണെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ജെയ്‌ഷെ ഇ മുഹമ്മദിന്റെ ശക്തികേന്ദ്രങ്ങളായ ബഹാവല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ കസ്റ്റഡിയിലായത്. ജെയ്‌ഷെ ഇ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹാവല്‍പൂര്‍. അതേസമയം കേസില്‍ അന്വേഷണം നടത്താല്‍ പാകിസ്ഥാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചു.
ഇന്ത്യയുടെ സമ്മര്‍ദ്ദഫലമായാണ് അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ, ഐഎസ്‌ഐ, മിലിട്ടറി ഇന്റലിജന്‍സ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപവത്കരിക്കാനാണ് നിര്‍ദേശം.
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ആക്രമണസംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഷെരീഫ് അമേരിക്കക്ക് ഉറപ്പ്‌കൊടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല