സ്വന്തം ലേഖകന്‍: പത്താന്‍കോട് ഭീകരാക്രമണം, പിടിയിലായ മലയാളിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ട വയനാട് മാനന്തവാടി സ്വദേശിയാണ് ഇയാളെന്ന് സ്ഥിരീകരിച്ചതായാണ് സൂചന. 2003 ല്‍ ഒരു സ്പിരിറ്റ് കേസില്‍പെട്ട് നാടുവിട്ട ദിനേശന്‍ ആണ് താനെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
നാടുവിട്ടശേഷം സൗദിയില്‍ എത്തുകയും പിന്നീട് മതംമാറി റിയാസ് ആവുകയും ചെയ്ത ഇയാള്‍ക്ക് തീവ്രവാദി സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഭീകരാക്രമണം നടന്ന ദിവസം സമീപപ്രദേശത്തെ ലോഡ്ജുകളില്‍ ഒന്നിലെ താമസക്കാരനായിരുന്നു അറസ്റ്റിലായ ദിനേശന്‍.
അന്വേഷണത്തില്‍ പാകിസ്ഥാനിലേക്ക് ഇയാളുടെ ഫോണില്‍നിന്ന് നിരവധി കോളുകള്‍ പോയതായി കണ്ടെത്തുകയും ചെയ്തു. ഇയാള്‍ പരസ്പര വിരുദ്ധങ്ങളായ മറുപടിയാണ് തുടക്കത്തില്‍ നല്‍കിക്കൊണ്ടിരുന്നത്. മലയാളിയാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ഇന്റലിജന്‍സിനെ വിവരം അറിയിക്കുകയും ഇയാളുടെ പ്രദേശത്ത് അന്വേഷിക്കുകയും ചെയ്തിരുന്നു.
വിശദമായ അന്വേഷണത്തില്‍ മാനന്തവാടി ബിലാക്കാട് സ്വദേശി ദിനേശനാണ് കസ്റ്റഡിയിലുള്ള റിയാസെന്ന് വ്യക്തമായി. പതിമൂന്നു വര്‍ഷമായി വീട്ടുകാരുമായി ബന്ധമില്ല. മാനന്തവാടി തേയില തോട്ടത്തിലെ ജീവനക്കാരനാണ് അച്ഛന്‍. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല