സ്വന്തം ലേഖകന്‍: പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ പാകിസ്താനില്‍ പിടിയില്‍. പാക് തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മേധാവി കൂടിയായ മൗലാന മസൂദ് അസ്ഹര്‍ പിടിയിലായതായി പ്രമുഖ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒപ്പം മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗഫും പിടിയിലായെന്നാണ് വിവരം. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്‌ഷെ മുഹമ്മദ് തലവനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വരുന്നത്.
മൗലാന മസൂദ് അസ്ഹര്‍ പിടിയിലാണെന്നുള്ള വാര്‍ത്ത ജിയോ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന്‍ നടപടി ശക്തമാക്കിയത്.
പത്താന്‍കോട്ടില്ലെ ഭീകരാക്രമണം അന്വേഷിക്കുന്നതിനായി പാക് സംഘം ഇന്ത്യയില്‍ എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ട ഉണ്ടായിരുന്നു. അതേസമയം, മൗലാന മസൂദ് അസ്ഹറിനെ പിടികൂടി വധിക്കുന്നവര്‍ക്ക് ശിവസേന ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല