സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം ഒരു മലയാളി സംവിധായകന്‍ തന്റെ സിനിമയില്‍ പ്രവചിച്ചിട്ടുണ്ട്, ആരാണ് അദ്ദേഹം. സൂപ്പര്‍ സംവിധായകന്‍ ജോഷിയാണ് തന്റെ ചിത്രത്തില്‍ പത്താന്‍കോട്ട് ആക്രമണത്തിന് കാരണമായ സമാനമായ സംഭവം കാണിച്ചിരിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ജോഷിയുടെ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് സമാനമായ ആക്രമണമുള്ളത്.
വ്യോമസേന താവളത്തെ സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക് ചാര സംഘടനയ്ക്കു കൈമാറിയത് മലയാളി ഉദ്യോഗസ്ഥന്‍ കെകെ രഞ്ജിത്താണെന്നാണ് വെളിപ്പെടുത്തല്‍. ഒപ്പം ഫേസ്ബുക്കില്‍ പരിചയപ്പെട്ട വനിതയുമായി നടത്തിയ ചാറ്റിങില്‍ രഞ്ജിത് പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് പറഞ്ഞതായും വാര്‍ത്തയുണ്ട്. ഇതിനു സമാനമായ സംഭവമാണ് ജോഷിയുടെ സലാം കാശ്മീര്‍ ചിത്രത്തിലുമുള്ളത്.
ജയറാമും സുരേഷ് ഗോപിയും സൈനിക ഉദ്യോഗസ്ഥരായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഒരു ചാറ്റില്‍ നിന്നും കിട്ടിയ വിവരങ്ങളാണ് ഭീകരരെ പിടികൂടാന്‍ ഇവര്‍ക്ക് സഹായകമാകുന്നത്. ഭീകരര്‍ കാശ്മീരിലെ ഗ്രാമം ആക്രമിക്കുന്നതും അതിനെ ജയറാമും സംഘവും ചെറുക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
പേഴ്‌സണല്‍ ചാറ്റിങ് വഴി രഹസ്യമായ വിവരങ്ങളൊന്നും ആരും കൈമാറില്ലെന്ന വിമര്‍ശനം ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഉണ്ടായിരുന്നു. രാജ്യത്തിനു വേണ്ടി പോരാടുന്ന ഒരു സൈനികന്‍ ഒരിക്കലും രാജ്യത്തെ ഒറ്റിക്കൊടുക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, അത് സാധ്യമാണെന്ന് പത്താന്‍കോട്ട് സംഭവം തെളിയിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല