സ്വന്തം ലേഖകന്‍: പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിന്റെ കാലില്‍ വീണത് സ്വകാര്യ നേട്ടത്തിനല്ല, വിമര്‍ശകര്‍ക്ക് ഉശിരന്‍ മറുപടിയുമായി നടന്‍ പത്മകുമാര്‍. നടനും സംവിധായകനുമായ പത്മകുമാര്‍ ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റ് വാങ്ങിയതിന് ശേഷം ചടങ്ങില്‍ വിശിഷ്ടാതിധിയായ മോഹന്‍ലാലിന്റെ കാല്‍തൊട്ട് വന്ദിച്ച ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടിരുന്നു.
കാല്‍ തൊട്ട് വണങ്ങിയത് സിനിമ നടനെയല്ല ഭാവി ചരിത്രത്തെയാണ് എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. മോഹന്‍ലാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും ഇതിനൊപ്പമുണ്ടായിരുന്നു.
സംഭവം വൈറലായതോടെയാണ് പത്മകുമാര്‍ മറുപടിയുമായി രംഗത്തെത്തയത്. ഒരു തുറന്ന മറുപടി എന്ന തലക്കെട്ടോടെയാണ് പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
എന്റെ ജോലിയുമായി ബന്ധപ്പെട്ട് പല പോസ്റ്റുകളും ഞാന്‍ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. പക്ഷേ, ഒരു പോസ്റ്റിന് ഇത്രയധികം കമന്റും ലൈക്കും റീച്ചും ആദ്യമായിട്ടാണ് എനിക്ക് കിട്ടുന്നത്. കാരണം എന്റെ പോസ്റ്റിന്റെ ശക്തിയല്ല, മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ മാസ്മരികത ഒന്നു മാത്രമാണ് എന്ന് പത്മകുമാര്‍ പറയുന്നു.
വ്യക്തി പരമായി മോഹന്‍ലാല്‍ എന്ന ആളെ എനിക്കറിയില്ല. എല്ലാവരെയും പോലെ ദൂരെ നിന്നു കാണുകയും അറിയുകയും ചെയ്ത ഒരാളാണ് ഞാനും. പൂവിന്റെ മണം കൈയ്യിലെടുക്കാതെ പകര്‍ന്നു കിട്ടുന്നതുപോലെ ആദ്ദേഹത്തിന്റെ പ്രഭാവവും എന്നിലും എത്തിയുട്ടുണ്ട്, നടനായും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായും.
സംവിധായകാനാകാന്‍ ആഗ്രഹിച്ച എന്റെ യാത്രയില്‍ വിളക്കിച്ചേര്‍ത്ത ഒരധ്യായമായിരുന്നു അഭിനയം. പല പ്രമുഖ നടന്‍മാരോടൊപ്പം ഞാന്‍ ആഭിനയിച്ചിട്ടുണ്ട്. നിവേദ്യത്തിന് ശേഷം ഒരിക്കല്‍ ശ്രീ.എം.പത്മകുമാറിന്റെ ശിക്കാര്‍ എന്ന സിനിമയില്‍ ആഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചതാണ്. മോഹന്‍ലാലിന്റൈ ഇന്‍ട്രോഡക്ഷന് വേണ്ടിയുള്ള സംഘടന സീനില്‍ വരുന്ന അള്ളു സലീം എന്ന കഥാപാത്രത്തെ അവതിരിപ്പിക്കാനായിരുന്നു എന്നെ വിളിച്ചത്.
ശിക്കാറിന്റെ ലൊക്കേഷനിലേത്തി മേക്കപ്പിട്ട് നില്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്തൊരു ഭയം. അഭിനയത്തില്‍ ജീവിക്കുമെന്ന് കേട്ട ആദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ ചങ്കിടുപ്പ്. ഒരു നടനായി അദ്ദേഹത്തിന്റെ മുന്നില്‍ എത്താന്‍ എനിക്ക് എന്നെ പേടിയായിരുന്നു. മേക്കപ് അഴിച്ചുവെച്ച് സംവിധായകനോട് അനുവാദം ചോദിച്ച് പിന്‍വാങ്ങി.
എല്ലാവരും കുത്തി വരക്കുന്ന ‘കോണക വാലു’ പോലെയുള്ള കേരളത്തിന് കിട്ടിയ അതുല്യ പ്രതിഭയാണ് ശ്രീ മോഹന്‍ലാന്‍. ദോഷൈകദൃക്കുകള്‍ വിമര്‍ശിച്ചെന്നിരിക്കും, അവയൊക്കെ സത്യങ്ങള്‍ ആണെങ്കില്‍ പോലും, ഗൌരവമായി കാണാന്‍ എന്നെപോലെയുള്ളവര്‍ക്ക് കഴിയുന്നില്ല. സ്വകാര്യമായി ചെയ്യുന്ന പാപങ്ങളെക്കാല്‍ എത്രയോ ചെറുതാണ് തുറന്ന ഇതിഹാസത്തിലെ പടര്‍ന്ന മഷി.
പിന്നെ കാലില്‍ തൊട്ടു വന്ദിച്ചത്. എനിക്ക് ശ്രീ.മോഹന്‍ലാലില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചല്ല. പടന്നു പന്തലിച്ചു നില്‍ക്കുന്ന വന്‍വൃക്ഷത്തിന്റെ നെറുകയില്‍ തൊടുവാന്‍ ഉയരമില്ലാത്ത ഞാന്‍, താങ്ങി നിര്‍ത്തുന്ന വേരിന്റെ ഉറപ്പില്‍ ഒന്നു തൊട്ടു എന്നു മാത്രം. അവാര്‍ഡ് വിതരണവേദിയിലെത്തിയ പല നടന്മാരോടുള്ള ജനങ്ങളുടെ തണുത്ത പ്രതിരകണം ഞാന്‍ നേരിട്ട് കണ്ടതാണ്.
മോഹന്‍ലാല്‍ എന്ന ‘ഭാവി’ ലോക മലയാള ചരിത്രത്തിന്റെ വരവിലെ ജനലക്ഷങ്ങളുടെ ആര്‍ത്തിരമ്പല്‍ കണ്ടിട്ടല്ല സുഹൃത്തുക്കളെ ഞാനിത് പോസ്റ്റ് ചെയ്തത്. ഞാന്‍ കണ്ട സ്വപ്നത്തെ പകല്‍ വെളിച്ചത്തില്‍ കൊണ്ടുവരുവാനുള്ള ആര്‍ത്തി മാത്രമായിരുന്നു കാല്‍തൊട്ടു വന്ദിക്കുന്ന ആ ചിമെന്നും പറഞ്ഞാണ് പത്മകുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല