1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2011

ലണ്ടന്‍: സര്‍ക്കാരിന്റെ പുതിയ എന്‍.എച്ച്.പരിഷ്‌കാരങ്ങള്‍ നല്ല നിലയില്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം ലഭിക്കും. എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങള്‍ നിരീക്ഷിക്കാന്‍ രൂപീകരിക്കുന്ന ഔദ്യോഗിക സംഘത്തില്‍ രോഗികളുടേയും പൊതുജനങ്ങളുടേയും പ്രാതിനിധ്യം ഉറപ്പുവരുത്തും.

എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ രോഗികളുടെ കാര്യത്തില്‍ പൂര്‍ണ അധികാരം നേടുന്ന ഡോക്ടരമാരെ നിരീക്ഷിക്കാന്‍ ഒഫീഷ്യല്‍ ബോഡിയിലുള്‍പ്പെട്ട സാധാരണക്കാര്‍ക്കും അവസരം ലഭിക്കും. ഇപ്പോള്‍ ഡോക്ടര്‍മാരെ നിരീക്ഷിക്കുന്നത് എന്‍.എച്ച്.എസ് മാനേജര്‍മാരാണ്. പുതുതായി അധികാരം ലഭിക്കുന്ന ജിപിമാരെ നിയന്ത്രിക്കാന്‍ കഴിയാതെവരും, അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാവും അവര്‍ പ്രവര്‍ത്തിക്കുക തുടങ്ങിയ വിമര്‍ശനങ്ങളെ നേരിടാന്‍വേണ്ടിയാണ് ഈ നീക്കം. സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളെ പുനഃപരിശോധിക്കാന്‍ നിയോഗിച്ച പാനലിന്റെ നിര്‍ദേശ പ്രകാരമാണിത് നടപ്പാക്കുന്നത്.

ആരോഗ്യ പരിഷ്‌കാരങ്ങളില്‍ പലതും ഉപേക്ഷിക്കണമെന്നും ചിലത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ലിബറല്‍ ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളെ സഹായിക്കുന്ന തരത്തില്‍ എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ തീരുമാനത്തെ വീറ്റോ ചെയ്യുമെന്ന് പറഞ്ഞ് ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് രംഗത്തെത്തിയിരുന്നു. പദ്ധതികള്‍ പരിഷ്‌കരിക്കുന്നതുവരെ വോട്ടില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള എം.പിമാരെ ഒപ്പം കൂട്ടി എന്‍.എച്ച്.എസ് പരിഷ്‌കാരം നിയമമാക്കുന്നത് നീട്ടാനുള്ള ശ്രമവും ക്ലെഗിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. മെഡിക്‌സ്, അക്കാദമിക്‌സ്, ചാരിറ്റി, കൗണ്‍സില്‍ ലീഡര്‍മാര്‍ എന്നിവരോട് എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങള്‍ ഭേദഗതിചെയ്യണമെന്ന ആവശ്യമുയര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.