ഡോക്റ്റര്‍ ആയാലും നേഴ്സ് ആയാലും ശരി രോഗികളെ ശ്രുശ്രൂഷിക്കലാണ് അവരുടെ പ്രഥമ കര്‍ത്തവ്യം എന്ന് ആരോടും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, പക്ഷെ ബ്രിട്ടനിലെ എന്‍എച്ച്എസ് നേഴ്സുമാര്‍ക്ക് പല രോഗികളെയും നോക്കാന്‍ സമയം ഇല്ലത്രെ! പ്രത്യേകിച്ച് പ്രായമായ രോഗികളുടെ കാര്യം ശ്രദ്ധിക്കാന്‍. എന്തായാലും ഈ പ്രശ്നത്തിന് രോഗികള്‍ തന്നെയാണ് ഇപ്പോള്‍ പരിഹാരം കാണുന്നത്, അവര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വരുമ്പോള്‍ സ്വകാര്യ നേഴ്സിനെയും കൂടെ കൂട്ടുകയാണ്. എന്തായാലും ഇതുവഴി രോഗികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ദിവസം 200 പൌണ്ട് വരെ നഷ്ടമാകുമെങ്കിലും ഈ സ്വകാര്യ നേഴ്സുമാരുടെ സേവനത്തില്‍ അവര്‍ തൃപ്തരാണ്.
എന്‍ എച്ച് എസ് നേഴ്സുമാര്‍ രോഗികള്‍ക്ക് നല്‍കേണ്ട അടിസ്ഥാനപരമായ ശ്രുശ്രൂഷകള്‍ പോലും നല്‍കാത്തതാണ് രോഗികളെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചിരിക്കുന്നത്. രോഗികള്‍ക്ക് അവരുടെ ഭക്ഷണം നല്‍കുക, അവരുടെ കിടക്കയും മറ്റും വൃത്തിയാക്കുക തുടങ്ങിയ വളരെ ചെറിയ കാര്യങ്ങള്‍ പോലും എന്‍എച്ച്എസ് നെഴ്സുമാരില്‍ നിന്നും ലഭിക്കുന്നില്ല എന്നിരിക്കെ രോഗികള്‍ക്ക് സ്വകാര്യ നേഴ്സുമാരെ കൂടെ കൂട്ടേണ്ടി വന്നതിനെ എന്‍എച്ച്എസിന്റെ പരാജയമാണെന്ന് തന്നെ ഉറപ്പിക്കാം. അതേസമയം വളരെ കുറച്ചു രോഗികള്‍ക്ക് മാത്രമേ നേഴ്സുമാരെ കൂടെ കൂട്ടാന്‍ പറ്റാറുള്ളൂ മറ്റുള്ള രോഗികള്‍ക്ക് പലപ്പോഴും അവഗണന നേരിട്ടും ആശുപത്രിയില്‍ കിടക്കേണ്ടി വരികയാണ്.
ഈ കണക്കുകള്‍ പുറത്ത് വരുന്നതിനു ഏതാണ്ട് ഒരു മാസം മുന്‍പാണ് എന്‍എച്ച്എസ് പ്രായമായ രോഗികളെ അവഗണിക്കുന്നു എന്ന റിപ്പോര്‍ട്ടും പുറത്ത് വന്നത് എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. പല പ്രമുഖ എന്‍എച്ച്എസ് ആശുപത്രികളും നിയമങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മുന്‍പ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ അഞ്ചില്‍ ഒരു ആശുപത്രികളും രോഗികളുടെ ഭക്ഷണം, മറ്റു പ്രാഥമിക ആവശ്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രായമായ രോഗികള്‍ക്ക് ഒരു ഗ്ലാസ് വെള്ളം പോലും ലഭിക്കാതെ മണിക്കൂറുകളോളം വാര്‍ഡുകളില്‍ കിടക്കേണ്ടി വരുന്നുണ്ടെന്ന ആശങ്കാ ജനകമായ കണ്ടെത്തലുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു രോഗിയെ ശ്രുശ്രൂഷിക്കാനായി ആശുപത്രിയില്‍ എത്തിയ സ്വകാര്യ നേഴ്സ് പറയുന്നത് വാര്‍ഡ് നേഴ്സുമാര്‍ എല്ലായിപ്പോഴും തിരക്കിലാണെന്നും അതുകൊണ്ട് പലപ്പോഴും രോഗികള്‍ക്ക് പലപ്പോഴും അവരെ വിളിക്കാന്‍ പറ്റാറില്ലെന്നുമാണ്. ഇത്തരത്തില്‍ നേഴ്സുമാരെ രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഒരു നേഴ്സിംഗ് ഏജന്‍സിയുടെ സ്ഥാപകയായ ആന്ഗേല ഹാമ്ലിന്‍ പറയുന്നത് തങ്ങള്‍ പലപ്പോഴും വീടുകളിലെക്കാണ് നേഴ്സുമാരെ ഏല്‍പ്പിച്ചു കൊടുക്കാറ് പക്ഷെ രോഗികള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുമ്പോള്‍ അവര്‍ക്കൊപ്പം ഈ നേഴ്സുമാര്‍ക്കും നില്‍ക്കേണ്ടി വരികായാണെന്നാണ്. അതേസമയം ചില ആശുപത്രികള്‍ ഇത്തരം സ്വകാര്യ നേഴ്സുമാരെ അനുവടിക്കുന്ന്നില്ല, മറ്റു ആശുപത്രികള്‍ ഇന്‍ജെക്ഷന്‍ പോലുള്ള ശ്രുശ്രൂഷകള്‍ നല്‍കാത്ത പക്ഷം ഈ നേഴ്സുമാര്‍ക്ക് രോഗികള്‍ക്കൊപ്പം നില്‍ക്കാന്‍ അനുവാദവും കൊടുക്കുന്നുണ്ട്.
ദി പേഷ്യന്റസ് അസോസിയേഷന്‍ പറഞ്ഞത് കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇത്തരത്തില്‍ എട്ടു കേസുകള്‍ ആണ് റെജിസ്റ്റര്‍ ചെയ്തതെന്നാണ് എന്തായാലും ഈ പ്രവണത ആശങ്ക വര്‍ദ്ധിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി നേഴ്സുമാരെ പിരിച്ചു വിട്ടു കൊണ്ടിരിക്കുന്ന എന്‍എച്ച്എസിന് ഇത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. വിദഗ്തര്‍ എന്‍എച്ച്എസിനെതിരെ തിരിയുന്നതിനാല്‍ കൂടുതല്‍ നേഴ്സുമാരെ നിയമിക്കേണ്ട അവസ്ഥയിലേക്ക് എന്‍എച്ച്എസ് നീങ്ങുമെന്ന് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല