ബ്രിട്ടണില്‍ വില്‍ക്കേണ്ട മരുന്നുകള്‍ പുറംനാടുകളില്‍ വില്‍ക്കുന്നതിനാല്‍ ബ്രിട്ടീഷുകാര്‍ക്ക് മരുന്നകള്‍ കിട്ടാനില്ലെന്ന് പരാതി. ബ്രിട്ടണിലെ ആരോഗ്യരംഗം കൈകാര്യം ചെയ്യുന്ന എന്‍എച്ച്എസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സാമ്പത്തികമാന്ദ്യംമൂലം പദ്ധതികള്‍ അവതാളത്തിലായ ബ്രിട്ടണില്‍ ഇപ്പോള്‍ നടക്കുന്നത് പണം സമ്പാദിക്കാനുള്ള ശ്രമങ്ങളാണ്. അതിന്റെ ഭാഗമാണ് ബ്രിട്ടണിലെ ആശുപത്രികളില്‍ നല്‍കേണ്ട മരുന്ന് പുറത്ത് നല്‍കുന്നത്. ഇത് ലാഭമുണ്ടാക്കാന്‍ ചെയ്യുന്ന പണിയാണ് എന്നാണ് ഉയരുന്ന ആരോപണങ്ങളിലൊന്ന്.
എന്‍എച്ച്എസിന്റെ അഞ്ച് മെഡിക്കല്‍ ഷോപ്പുകളില്‍ നാലിടങ്ങളിലും മരുന്ന് കിട്ടാനില്ല എന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജീവന്‍രക്ഷ മരുന്നുകള്‍ പോലും കിട്ടാനില്ലാത്ത ബ്രിട്ടണില്‍ മണിക്കൂറുകളോളം ഫോണ്‍ ചെയ്തശേഷമാണ് മരുന്നുകള്‍ ലഭിക്കുന്ന കടകള്‍ കണ്ടെത്തുന്നത്. ഇത് വന്‍ പ്രതിഷേധത്തിന് കാരണമാകുകയാണ്. ഡയബെറ്റീസ്, ആസ്മ, രക്തസമ്മര്‍ദ്ദം പോലുള്ള അസുഖങ്ങള്‍ക്കുപോലുമുള്ള മരുന്നുകള്‍ കിട്ടാനില്ലാത്ത അവസ്ഥ രൂക്ഷമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ തന്നെ വെളിപ്പെടുത്തുന്നു.
നാന്നൂറ് ആരോഗ്യവിദഗ്ദരില്‍ നടത്തിയ സര്‍വ്വേയില്‍ തൊണ്ണൂറ്റിയെട്ട് ശതമാനം പേരും രോഗികളുടെ ആരോഗ്യത്തിലും മറ്റും അങ്ങേയറ്റം ആശങ്കാകുലരാണ്. 24 മണിക്കൂറില്‍ കൂടുതല്‍ നേരം മരുന്നിനുവേണ്ടി കാത്തിരിക്കരുതെന്ന ശക്തമായ നിയമമുള്ള ബ്രിട്ടണിലാണ് ഇങ്ങനെ സംഭവിക്കുന്നത് രൂക്ഷമായ ആക്ഷേപങ്ങള്‍ വിധേയമാകുന്നുണ്ട്. മരുന്നിന് യൂറോപ്പില്‍തന്നെ ഏറ്റവും കുറച്ച് വില ഈടാക്കുന്ന രാജ്യമാണ് ബ്രിട്ടണ്‍. ഇങ്ങനെയുള്ള രാജ്യത്തിലെ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള സര്‍ക്കാരിന്റെ അനാസ്ഥയാണ് കാണിക്കുന്നതെന്ന കുറ്റപ്പെടുത്തല്‍ വ്യാപകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല