ശസ്ത്രക്രിയകള്‍ ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. ഒരു നേരത്തെ അശ്രദ്ധയോ പാളിച്ചയോ മതി രോഗിയുടെ ജീവന് തന്നെ അപഹരിക്കാന്‍. ഇത് പറയാന്‍ കാരണം കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ഒരു എന്‍ എച്ച് എസ് ആശുപത്രിയില്‍ നടന്ന സംഭവമാണ്. ശസ്ത്രക്രിയയുടെ ഭാഗമായി രോഗിയുടെ ചര്‍മം ക്ലീന്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ചര്‍മത്തിന് പൊള്ളലേല്‍ക്കുകയായിരുന്നു. സംഭവം എന്തായാലും എന്‍ എച്ച് എസ് ട്രസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച നോര്‍ത്ത് യോര്‍ക്ക്ഷെയറിലെ സ്കാര്‍ബോറോ ആശുപത്രിയാണ് സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
ശസ്ത്രക്രിയ നടത്തിയിരുന്നു സ്റ്റാഫിനും പൊള്ളലേറ്റിട്ടുണ്ട്. ഇതേതുടര്‍ന്ന് പൊള്ളലേറ്റ രോഗിയെ ഈസ്റ്റ് യോര്‍ക്ക്ഷെയറിലെ കാസില്‍ ഹില്‍ ആശുപത്രിയിലേക്ക് മാറ്റുകയും വിദഗ്ത ചികിത്സയ്ക്ക് ശേഷം തിരിച്ചു സ്കാര്‍ബോറോ ആശുപത്രില്‍ കൊണ്ട് വന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ആശുപത്രിയിലെ ശസ്ത്രക്രിയ ഡയറക്ടര്‍ ആയ ലിസ ബൂത്ത് രോഗിക്ക് സംഭവിച്ച ദുരന്തത്തില്‍ അതിയായ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അവര്‍ പറഞ്ഞത് ശസ്ത്രക്രിയ നടത്തുന്നതിന്റെ ഭാഗമായി സ്കിന്‍ വൃത്തിയാക്കെണ്ടതുണ്ട്. ഇതിനായി ഉപയോഗിച്ച സൊലൂഷന് രോഗിയുടെ ചര്‍മവുമായി പ്രവര്‍ത്തിച്ചതാണ് പൊള്ളലേല്‍ക്കാന്‍ ഇടയാക്കിയത് എന്നാണ്.
മുന്‍ കരുതല്‍ എന്ന നിലയിലാണ് രോഗിയെ തുടര്‍ന്നു കാസില്‍ ഹില്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ചു വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിന് കുറച്ചു ദിവസം മുന്‍പാണ് ഒരു എന്‍എച്ച്എസ് രോഗിക്ക് സര്രെയിലെ സെന്റ് എബ്ബാസ് ആശുപത്രിയില്‍ വെച്ച് എലിയുടെ കടിയേറ്റത്. എന്തായാലും ഈ സംഭവങ്ങള്‍ എല്ലാം എന്‍ എച്ച് എസ് ആശുപത്രികളില്‍ രോഗികള്‍ എത്രത്തോളം സുരക്ഷിതരാണ് എന്ന ചോദ്യമുയരാന്‍ ഇടയാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല