സ്വന്തം ലേഖകൻ: എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നേരെ രോഗികളുടെയും, ഇവരുടെ ബന്ധുക്കളുടെയും ഭാഗത്ത് നിന്നും അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായികണക്കുകള്‍ പുറത്തുവരവെ നഴ്‌സുമാര്‍ക്ക് ധരിക്കാന്‍ കാമറകള്‍ കൈമാറി എന്‍എച്ച്എസ് ട്രസ്റ്റ്. നഴ്‌സുമാരെ സംരക്ഷിക്കാനായി ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന കാമറകളാണ് ഒരു ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റ് നഴ്‌സുമാര്‍ക്ക് കൈമാറിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നഴ്‌സിംഗ് ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങളും, ചൂഷണങ്ങളും ഇരട്ടിയിലേറെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാന്‍ കാമറ നല്‍കേണ്ടി വന്നത്. ഹെല്‍ത്ത് കെയര്‍ ജീവനക്കാരോട് അല്‍പ്പം ദയവോടെ പെരുമാറണമെന്നും ട്രസ്റ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ബാര്‍ക്കിംഗ്, ഹാവറിംഗ്, റെഡ്ബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റാണ് രോഗികളുടെയും, ഇവരുടെ ബന്ധുക്കളുടെയും, മറ്റ് പൊതുജനങ്ങളുടെയും ഭാഗത്ത് നിന്നുള്ള അക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ‘നോ അബ്യൂസ് നോണ്‍ എക്‌സ്‌ക്യൂസ്’ ക്യാംപെയിന്‍ ആരംഭിക്കുന്നത്.
വംശീയത, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, ശാരീരികമായ ഉപദ്രവങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പെടും. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ തങ്ങള്‍ നേരിട്ട അക്രമണങ്ങളും, ചൂഷണങ്ങളും സംബന്ധിച്ച് തുറന്നുപറഞ്ഞ് വിഷയത്തിന്റെ തോതിനെ കുറിച്ച് ബോധവത്കരണം നടത്താനാണ് ക്യാംപെയിന്‍ ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം ജീവനക്കാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈമാറാനും, വാര്‍ഡുകളില്‍ നിരീക്ഷണവും, സുരക്ഷയും വര്‍ദ്ധിപ്പിക്കാനും ട്രസ്റ്റ് തയ്യാറായിട്ടുണ്ട്. 2024 ജനുവരിയില്‍ മാത്രം രോഗികളുടെയും, ബന്ധുക്കളുടെയും, സന്ദര്‍ശകരുടെയും ഭാഗത്ത് നിന്നും തങ്ങളുടെ ജീവനക്കാര്‍ക്ക് നേരെ 75 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ബാര്‍ക്കിംഗ്, ഹാവറിംഗ് & റെഡ്ബ്രിഡ്ജ് ട്രസ്റ്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല