എന്‍എച്ച്എസില്‍ രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് അര്‍ദ്ധരാത്രികളിലാണന്ന് റിപ്പോര്‍ട്ടുകള്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് കഴിഞ്ഞ വര്‍ഷം ഭൂരിഭാഗം രോഗികളേയും ഡിസ്ചാര്‍ജ്ജ് ചെയ്തത് പാതിരാത്രിയിലാണ് എന്ന വിവരമുളളത്. കഴിഞ്ഞ വര്‍ഷം മാത്രം 239,233 രോഗികളെയാണ് രാത്രി 11 മണിക്കും രാവിലെ ആറ് മണിക്കും ഇടയില്‍ ഡിസ്ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അതായത് എന്‍എച്ച്എസില്‍ പ്രവേശിപ്പിക്കുന്ന രോഗികളില്‍ 3.5 ശതമാനവും പാതിരാത്രിയിലാണ് ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുന്നത് എന്ന് സാരം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളത്തില്‍ രാത്രിയില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
സാധാരണയായി ഡോക്ടറുടെ രാവിലത്തെ റൗണ്ട്‌സിന് ശേഷമാണ് രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യണമോ എന്ന് തീരുമാനിക്കുന്നത്. ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ പറയുകയാണങ്കില്‍ ഉച്ചയോട് മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ രാത്രിയില്‍ ബെഡ് മാനേജരുടെ തീരുമാനപ്രകാരമാണ് ഡിസ്ചാര്‍ജ്ജ് നടക്കുന്നത്. ആശുപത്രിയിലെ ഒഴിവുളള ബെഡുകള്‍ കണ്ടെത്തി രോഗികളെ അഡ്മിറ്റ് ചെയ്യുന്ന ജോലിയാണ് ബെഡ്മാനേജരുടേത്.
ആശുപത്രികളിലെ ബെഡ് തീര്‍ന്നു കഴിയുമ്പോള്‍ ക്ലിനിക്കല്‍ സ്റ്റാഫിനോട് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധ്യതയുളള രോഗികളുടെ ലിസ്റ്റ് വാങ്ങിയ ശേഷം രാത്രി തന്നെ രോഗികളെ ബെഡ്മാനേജര്‍മാര്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത് അത്ര ആശ്വാസ്യകരമായ നടപടിയല്ല. പല രോഗികളും രോഗത്തിന്റെ പിടിയില്‍ നിന്ന് മോചിതരായി വരുന്നവരായിരിക്കും. രാത്രിയില്‍ മതിയായ സൗകര്യങ്ങളില്ലാത്തതും ഡിസ്ചാര്‍ജജ്് ചെയ്യുന്ന വിവരം സോഷ്യല്‍ സര്‍വ്വീസ് സംഘടനകളെ അറിയിക്കാന്‍ വൈകുന്നതും രോഗിക്ക് കൂടുതല്‍ ബുദ്ധിമുട്ട് സമ്മാനിക്കും.
ലേബര്‍ ഗവണ്‍മെന്റ് 2004ല്‍ തയ്യാറാക്കിയ ഫോര്‍ അവര്‍ പ്ലാനാണ് ബെഡ്മാനേജര്‍മാരേയും സമ്മര്‍ദ്ദത്തിലാക്കുന്നത്. എ&ഇയിലെത്തുന്ന രോഗികള്‍ക്ക് നാല് മണിക്കൂറിനുളളില്‍ ബെഡ് കിട്ടിയിരിക്കണമെന്നതാണ് ഫോര്‍ അവര്‍ പ്ലാന്‍. ഇതില്‍ പരാജയപ്പെട്ടാല്‍ ഹോസ്പിറ്റലുകള്‍ക്ക് ഫൈന്‍ ലഭിക്കും. കൂടാതെ അടുത്ത ഇടയായി ചെലവുചുരുക്കലിന്റെ ഭാഗമായി പല ആശുപത്രികളും അവരുടെ കിടക്കകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു, കഴിഞ്ഞ ഗവണ്‍മെന്റ് നടപ്പിലാക്കിയ പ്രൈവറ്റ് ഫിനാന്‍സ് ഇന്‍ഷ്യേറ്റീവ് പദ്ധതി അനുസരിച്ച് പ്രൈവറ്റ് കമ്പനികള്‍ക്ക് താല്‍പ്പര്യമുണ്ടങ്കില്‍ എന്‍എച്ച്എസ് ആശുപത്രികള്‍ ഏറ്റെടുത്ത് നടത്താവുന്നതാണ്. ഇത്തരത്തില്‍ പിഎഫ്‌ഐ ഏറ്റെടുത്ത ആശുപത്രികളില്‍ 30 ശതമാനം വരെ കിടക്കകള്‍ കുറവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല