സ്വന്തം ലേഖകന്‍: ലോക പ്രശസ്ത ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു. 76 വയ്‌സായിരുന്നു. ഇന്നസെന്‍സ്, മാന്‍ ഓഫ് ഫ്‌ളവേഴ്‌സ് തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായകനായ അദ്ദേഹം കാന്‍സര്‍ ബാധയെ തുടര്‍ന്നായിരുന്നു അന്തരിച്ചത്. പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാനുയി പോള്‍ കോക്‌സ് കേരളത്തിലും സന്ദര്‍ശനം നടത്തിയുട്ടുണ്ട്.
സ്വതന്ത്ര ഓസ്‌ട്രേലിയന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന പോള്‍ കോക്‌സ് 18 സിനിമകളും 7 ഡോക്യൂമെന്ററികളും 11 ഹൃസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേം നിശ്ചല ചിത്രങ്ങളുടെ ലോകത്ത് നിന്നാണ് സിനിമയില്‍ എത്തിയത്. 1940 ല്‍ ജനിച്ച കോക്‌സ് 1963 ല്‍ നിശ്ചല ഛായാഗ്രഹണം പഠിക്കുന്നതിനായി ഓസ്‌ട്രേലിയയിലേക്ക് ചേക്കേറുകയായിരുന്നു. 1970 കളില്‍ സിനിമയുടെ ഭാഗമായ അദ്ദേഹത്തിന്റെ സിനിമകള്‍ ഓസ്‌ട്രേലിയയ്ക്ക് പുറത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
എ വുമണ്‍സ് ടേല്‍, നിജിന്‍സ്‌കി, മാന്‍ ഓഫ് ഫ്‌ളവേഴ്‌സ്, ഇന്നസെന്‍സ് തുടങ്ങിയ സിനിമകളിലൂടെയാണ് പ്രശസ്തനായത്. 1980 ല്‍ ലോണ്‍ലി ഹേര്‍ട്ട്‌സ് ആന്റ് മൈ ഫസ്റ്റ് വൈഫ് എന്ന ചിത്രമായിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിച്ചത്.
2015 ല്‍ സ്വന്തം ജീവിതാനുഭവങ്ങളെ കേന്ദ്രീകരിച്ച് ഫോഴ്‌സ് ഓഫ് ഡസ്റ്റിനി എന്ന ചിത്രം ഒരുക്കിയിരുന്നു. ഡേവിഡ് വെന്‍ഹാമായിരുന്നു നായകന്‍. കാന്‍സര്‍ ബാധിതനായ ശില്‍പ്പി ഓസ്‌ട്രേലിയയില്‍ ജോലിക്കെത്തുന്ന ഒരു ഇന്ത്യാക്കാരിയുമായി കണ്ടു മുട്ടുന്നതും അവരുടെ പ്രണയവുമായിരുന്നു സിനിമ പറഞ്ഞത്. ഷഹാനാ ഗോസ്വാമിയായിരുന്നു ചിത്രത്തില്‍ നായികാ വേഷം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല