സര്‍വകലാശാല പ്രൊഫസറെ അദ്ദേഹത്തിന്റെ വീട്ടില്‍കയറി മര്‍ദ്ദിച്ച് തിരിച്ചറിയാന്‍ പറ്റാതാക്കിയ നാല് കവര്‍ച്ചക്കാര്‍ക്ക് കോടതി 64 വര്‍ഷം തടവ് വിധിച്ചു. വിവിധ വകുപ്പുകളിലായിട്ടാണ് 64 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. സൗത്ത് ലണ്ടനിലെ വിംബിള്‍ഡനിലുള്ള 55 കാരന്‍ പോള്‍ കോഹ്‌ലറാണ് മര്‍ദ്ദനമേറ്റ് മുഖം വികൃതമായ രീതിയിലായത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11ന് രാത്രിയിലായിരുന്നു പോള്‍ കോഹ് ലറെയും ഭാര്യയെയും കവര്‍ച്ചക്കാര്‍ മര്‍ദ്ദിച്ചത്. കോഹ്ലറുടെ മകള്‍ വിവരമറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.
പോളണ്ടുകാരായ ആളുകളാണ് കോഹ്ലറെ ആക്രമിച്ചത്. ഇവരില്‍ മൂന്ന് പേര്‍ സ്വന്തം നാട്ടില്‍ കൊലപാതകം നടത്തിയതിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് കോഹ്ലറെ മര്‍ദ്ദിച്ചതെന്നാണ് അക്രമികള്‍ നല്‍കിയിരിക്കുന്ന മൊഴി. വിചാരണയ്‌ക്കൊടുവില്‍ വിധി പുറപ്പെടുവിക്കുമ്പോള്‍ കോഹ്ലറും കുടുംബവും എത്തിയിരുന്നു. ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ തലവനാണ് കോഹ്ലര്‍.
സെന്‍ട്രല്‍ ലണ്ടനിലെ കോണ്‍വെന്റ് ഗാര്‍ഡനില്‍ ബാറുള്ള അക്രമികള്‍ മദ്യപിച്ചിരുന്നതായും ലഹരി ഉപയോഗിച്ചിരുന്നതായും വിധി പ്രസ്താവത്തില്‍ ജഡ്ജി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല