1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2016

സ്വന്തം ലേഖകന്‍: ഹോളിവുഡ് താരം പോള്‍ വാക്കറുടെ അപകട മരണം, കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ കുറ്റക്കാരല്ലെന്ന് കോടതി. അപകടം സംഭവിക്കുമ്പോള്‍ പോള്‍ വാക്കറുടെ പോര്‍ഷെ കരേര ജി.ടി ഓടിച്ചിരുന്ന ക്രിസ്റ്റിന്‍ റോഡ്‌സ് നല്‍കിയ പരാതിയലാണ് കാലിഫോര്‍ണിയ കോടതിയുടെ വിധി.

വാഹനത്തിന്റെ കുഴപ്പമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു റോഡ്‌സ് പരാതി നല്‍കിയത്. എന്നാല്‍ ഈ ആരോപണം തെളിയിക്കാന്‍ വാദിഭാഗത്തിന് കഴിഞ്ഞില്ല. അതേസമയം പോള്‍ വാക്കറുടെ മകള്‍ നല്‍കിയ പരാതിക്ക് ഈ വിധിയുമായി ബന്ധമില്ലെന്നും കോടതി അറിയിച്ചു.

പോള്‍ വാക്കറിന്റെ മരണ കാരണം അപകടത്തെ തുടര്‍ന്നനുണ്ടായ അഗ്‌നി ബാധ കാരണമാണേന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലിമിറ്റഡ് എഡിഷന്‍ 2005 കരേര ജി.ടി ഉപയോഗിക്കുന്നതിന്റെ അപകട സാധ്യതകള്‍ പോളിന് അറിയാമായിരുന്നുവെന്നാണ് പോര്‍ഷെയുടെ നിലപാട്. അപകടത്തിന് ഉത്തരവാദി പോള്‍ മാത്രമാണെന്നും കമ്പനി അറിയിച്ചിരുന്നു.

എന്നാല്‍ വാഹനത്തിന്റെ രൂപകല്‍പ്പനയിലെ പാളിച്ചയാണ് അപകട കാരണമെന്ന് കാണിച്ച് വാക്കറുടെ മകളും റോഡ്‌സും പരാതി നല്‍കുകയായിരുന്നു. വാഹനത്തില്‍ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.