1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2016

സ്വന്തം ലേഖകന്‍: കശ്മീരില്‍ ആക്രമികള്‍ക്കെതിരെ ഇനിമുതല്‍ മുളകുപൊടി പ്രയോഗം, പെല്ലറ്റ് തോക്കുകള്‍ പിന്‍വലിച്ചേക്കും. അക്രമാസക്തരായ ജനക്കുട്ടത്തെ നിയന്ത്രിക്കാന്‍ ഇനി മുളകുപൊടി നിറച്ച ‘പവ’ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അനുമതി നല്‍കി. സര്‍വകക്ഷി സംഘം കാശ്മീര്‍ സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പാണ് തീരുമാനം.

പെല്ലറ്റ് തോക്കുകളുമായി താരതമ്യം ചെയ്താല്‍ പൊതുവേ ‘പവ’ ഷെല്ലുകള്‍ക്ക് അപകടം കുറവാണ്. ആളുകളില്‍ അസ്വസ്ഥത ഉണ്ടാക്കാനും കുറച്ച് സമയത്തേക്ക് തളര്‍ത്താനും പവ ഷെല്ലിന് സാധിക്കും. ‘പെലാര്‍ഗോണിക് ആസിഡ് വാനില്‍ അമൈഡ്’ എന്നാണ് ‘പവ’ യുടെ പൂര്‍ണ്ണരൂപം.

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിനിടെ പെല്ലറ്റ് തോക്കിന് ഇരയായി നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പെല്ലറ്റ് ഷെല്‍ ഉപയോഗം വാര്‍ത്തയാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പെല്ലറ്റ് തോക്കുകള്‍ക്കു പകരം ‘പവ’ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.