ലണ്ടന്‍ : വാടക ഗര്‍ഭപാത്രവും അമ്മയും ഒന്നും ഇന്നത്തെ കാലത്ത് ഒരു പുതുമയേ ആല്ല. എന്നാല്‍ വാടകയ്ക്ക് ഗര്‍ഭപാത്രം വില്‍ക്കുന്ന യുവതികളുടെ ഒരു ഫാക്ടറി തന്നെ ഉണ്ടന്ന് വന്നാലോ? വിദേശത്തെങ്ങുമല്ല ഈ കണ്ണുതളളിയ്ക്കുന്ന വാര്‍ത്ത. ഇന്ത്യയില്‍ തന്നെ. വിദേശത്തു നിന്നുവരെ ദമ്പതികളെത്തി ഈ അമ്മമാരില്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് പത്ത്മാസത്തിന് ശേഷം കുട്ടികളുമായി തിരികെ പോകുന്നു. കുഞ്ഞിനെ കൈമാറുമ്പോള്‍ അമ്മയ്ക്ക് കിട്ടുന്നതാകട്ടെ കൈനിറയെ പണവും. ബ്രട്ടീഷ് ദമ്പതികളായ ഒക്ടേവിയ ഓര്‍ച്ചാഡും ഡൊമിനിക് ഓര്‍ച്ചാര്‍ഡുമാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങളെ വാടക ഗര്‍ഭപാത്രത്തില്‍ വളര്‍ത്തി നല്‍കുന്ന സ്ഥാപനത്തെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടത്.
ബ്രിട്ടനില്‍ വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കുന്നതില്‍ നിയമപരമായ വിലക്കുളളതിനാലാണ് ഇരുവരും ഇന്ത്യയിലെ ഹൈദ്രാബാദിലുളള ഒരു ക്ലിനിക്കിനെ സമീപിച്ചത്. ഒരു ഇന്ത്യന്‍ സ്ത്രീയുടെ വാടക ഗര്‍ഭപാത്രത്തില്‍ വളരുന്ന ഇവരുടെ കുഞ്ഞിന് ഈ വര്‍ഷം അവസാനത്തോടെ ജന്മം നല്‍കാനാകുമെന്നാണ് കരുതുന്നത്. 20,000 പൗണ്ടാണ് വാടക ഗര്‍ഭപാത്രത്തിന് വിലയായി നല്‍കേണ്ടത്. പൂര്‍ണ്ണമായും ഇതൊരു കച്ചവടമാണന്ന് ഓക്ടോവിയ – ഡൊമിനിക് ദമ്പതികള്‍ വ്യക്തമാക്കി. തങ്ങളുടെ രണ്ടാമത്തെ കുട്ടിയാണ് വാടക ഗര്‍ഭപാത്രത്തിനുളളില്‍ വളരുന്നതെന്നും ഓക്‌സ്‌ഫോര്‍ഡ് ഷെയറില്‍ താമസിക്കുന്ന ദമ്പതികള്‍ വ്യക്തമാക്കി. എന്നാല്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീയുടെ വിവരങ്ങള്‍ പുറത്തുപറയാന്‍ ഇരുവരും വിസമ്മതിച്ചു.
മുപ്പത്തിയൊന്ന് വയസ്സു പ്രായം വരുന്ന ഒരു സ്ത്രീയാണ് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് ഒക്ടോവിയ പറഞ്ഞു. അവര്‍ക്ക് അവരുടെ കുട്ടികളുണ്ട്. ഈ സ്ത്രീയെ ഭര്‍ത്താവ് ഉപേക്ഷിച്ചതോ അല്ലെങ്കില്‍ അയാള്‍ മരിച്ചുപോയതോ ആണ്. അതിനാല്‍ തന്നെ അവരുടെ പേര് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലന്നും ഡൊമിനിക് പറഞ്ഞു. അവര്‍ക്ക് ഭര്‍ത്താവില്ലെന്ന് മാത്രമേ ഞങ്ങള്‍ക്ക് അറിയുകയുളളൂ. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചില്ല – ഡൊമിനിക് വ്യക്തമാക്കി. ഓക്ടേവിയ – ഡൊമിനിക് ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്തരത്തില്‍ വാടക ഗര്‍ഭപാത്ത്രത്തില്‍ വളരുന്നത്. ആദ്യത്തെ കുട്ടി ഓര്‍ലാഡോയ്ക്ക് മൂന്ന് വയസ്സായി. സ്വാഭാവികമായ ഗര്‍ഭത്തിലൂടെ ഉണ്ടായതാണ് ഓര്‍ലാന്‍ഡോ. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് പതിനാറ് ആഴ്ചകള്‍ക്ക് ശേഷം കുട്ടി ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ മരിച്ചുപോയിരുന്നു. തുടര്‍ന്ന് കുട്ടിയെ നീക്കം ചെയ്തിരുന്നെങ്കിലും പ്ലാസന്റയുടെ അവശിഷ്ടങ്ങള്‍ ഗര്‍ഭപാത്രത്തില്‍ തന്നെ ഉണ്ടായിരുന്നു. വീണ്ടും കുട്ടികള്‍ക്കായി ഇരുവരും ശ്രമിച്ചെങ്കിലും നടക്കാതായപ്പോള്‍ ഡോക്ടറുടെ സഹായം തേടുകയായിരുന്നു. ഗര്‍ഭപാത്രത്തിലെ പ്ലാസന്റയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്‌തെങ്കിലും മുന്‍പ് നടത്തിയ ശസ്ത്രക്രീയകള്‍ ഒക്ടോവിയയുടെ ഗര്‍ഭപാത്രത്തില്‍ ക്ഷതമേല്‍പ്പിച്ചിരുന്നു. ഗര്‍ഭിണിയാകില്ലന്ന് ഡോക്ടര്‍മാര്‍ ഓക്ടോവിയയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഹൈദ്രാബാദിലെ ക്ലിനിക്കിനെ സമീപി്ക്കുന്നത്.
ഹൈദ്രാബാദിലുളള ഒരു ക്ലിനിക്കിന്റെ സഹായത്തോടെയാണ് ഇരുവരും വാടക ഗര്‍ഭപാത്രം കണ്ടെത്തിയത്. തങ്ങള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ സ്തീയെ പോലെ ഒരുപാട് സ്ത്രീകള്‍ ഈ ക്ലിനിക്കിന്റെ നിയന്ത്രണത്തിലുണ്ടന്നും ദമ്പതികള്‍ വ്യക്തമാക്കി. വീട്ടില്‍ നിന്ന് മാറി ഇത്തരം സ്ത്രീകളെ സംരക്ഷിക്കാനായി ക്ലിനിക്ക് തന്നെ ഏര്‍പ്പാടാക്കിയ വീട്ടിലാണ് സ്ത്രീകളുടെ താമസമെന്നും ഡൊമിനിക് വ്യക്തമാക്കി. ബയോളജിക്കലായി കുട്ടി ഒക്ടോവിയയുടേയും ഡൊമിനിക്കിന്റേതുമാണ്. അതിനാല്‍ തന്നെ കുട്ടിയെ കൈമാറുമ്പോള്‍ അവരുടെ ഭാഗത്ത് നിന്ന് യാതൊരു തടസ്സവും പറയാറില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഞങ്ങളുടെ കുഞ്ഞിനെ വഹിക്കാനുളള ഒരു പാത്രം മാത്രമാണ് അവരെന്നും അതിനാല്‍ തന്നെ കുട്ടിയ്ക്ക് അവരുമായി യാതൊരു രൂപസാദൃശ്യവും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ഓക്ടോവിയ വ്യക്തമാക്കി.
വാടക അമ്മമാരോട് യാതൊരു അടുപ്പവും തങ്ങള്‍ കാണിക്കാറില്ലെന്നും തികച്ചും വ്യത്യസ്ഥമായൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്നവരായതിനാല്‍ പിന്നീട് കുഞ്ഞുമായി ഒരു വൈകാരിക അടുപ്പം സൃഷ്ടിക്കാതെ നോക്കാനാകുമെന്നും ഇരുവരും വ്യക്തമാക്കി.
ഇന്ത്യയില്‍ വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കുന്നത് ഒരു വ്യവസായമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫെര്‍ട്ടിലിറ്റി ടൂറിസ്റ്റുകള്‍ക്ക് വേണ്ടിമാത്രം ഇത്തരത്തില്‍ ആയിരം ക്ലിനിക്കുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ദമ്പതികളില്‍ നിന്ന് അണ്ഡവും ബീജവും സ്വീകരിച്ചശേഷം അത് വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതാണ് ഇവരുടെ രീതി. അതിനാല്‍ തന്നെ കുട്ടി ജനിതകപരമായി ദമ്പതികളുടേത് തന്നെയായിരിക്കും. 20000 പൗണ്ടാണ് തങ്ങള്‍ക്ക് ഇതിനായി ചെലവായതെന്ന് ഡൊമിനിക് പറഞ്ഞു. ഇതില്‍ വാടക ഗര്‍ഭപാത്രം നല്‍കിയ സ്ത്രീകള്‍ക്ക് കിട്ടുന്നത് 2000 മുതല്‍ 3000 പൗണ്ട് വരെയാണ്. പലപ്പോഴും ദാരിദ്രമാണ് ഇത്തരം സ്ത്രീകളെ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ പ്രേരിപ്പിക്കുന്നത്. ബ്രിട്ടനില്‍ പണത്തിന് വേണ്ടി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നതിന് നിരോധനമുണ്ട്. ഇതിനെ മറികടക്കാനായി നിരവധി ദമ്പതികളാണ് ഇന്ത്യയടക്കമുളള രാജ്യങ്ങളിലെ വാടക ഗര്‍ഭപാത്രങ്ങള്‍ തേടി പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല