പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് മരവിപ്പിച്ചു. അടുത്ത നാല് വര്‍ഷത്തേക്ക് ഒരു ശതമാനം മാത്രമായിരിക്കും ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ദ്ധനവ്. 2010 മുതല്‍ നിലവിലുള്ള സാമ്പത്തിക നയം നാല് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണ് ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ ചെയ്യുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ശമ്പള വര്‍ദ്ധനവില്ലാതെ ബുദ്ധിമുട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്കും, ടീച്ചര്‍മാര്‍ക്കും കൗണ്‍സില്‍ ജോലിക്കാര്‍ക്കും കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനമാണ് ജോര്‍ജ് ഓസ്്‌ബോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നയത്തിന്റെ ഭാഗമായുള്ള പരിഷ്‌ക്കാരമാണിതെന്നാണ് വിലയിരുത്തല്‍.
അതേസമയം ഓസ്‌ബോണിന്റെ പേ ഫ്രീസിന് എതിരെ ജീവനക്കാരുടെ സംഘടനകള്‍ രംഗത്ത് വന്നു. ഓസ്‌ബോണിന്റെ പ്രഖ്യാപനം പാര്‍ലമെന്റില്‍ വന്നതിന് പിന്നാലെ തന്നെ ഇവര്‍ പ്രതിഷേധങ്ങളും ആരംഭിച്ചു. സ്‌കൂളുകളില്‍നിന്നും ആശുപത്രികളില്‍നിന്നും കൗണ്‍സിലുകളില്‍നിന്നും കഠിനാധ്വാനികളായ ജീവനക്കാര്‍ മറ്റ് മേഖലകളിലേക്ക് പോകുന്നതിന് മാത്രമെ ഇത് വഴി വെയ്ക്കുകയുള്ളു എന്നാണ് സംഘടനാ ഭാരവാഹികള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശമ്പള വര്‍ദ്ധനവില്ലാത്ത ആളുകള്‍ക്ക് വീണ്ടും അതേ നയം തന്നെ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല