ഓണ്‍ലൈന്‍ റീടെയിലര്‍ ഇബെയും പെയ്‌മെന്റ് കമ്പനിയും പേപാലും വേര്‍പിരിയുന്നു. ഇനി മുതല്‍ സ്വതന്ത്ര്യ കമ്പനികളായിട്ടായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. 2002ല്‍ പേപാല്‍ ഇബേ വാങ്ങിയത് മുതല്‍ രണ്ട് കമ്പനികളുടെയും പ്രവര്‍ത്തനം ഒരുമിച്ചാണ്.
2014ല്‍ ഇരു കമ്പനികളും വേര്‍പിരിയല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് നിലവില്‍ വരുന്നത് ഇന്നാണ്. ഇബെയുടെ കീഴിലുള്ള കമ്പനികളില്‍ ഏറ്റവും വേഗതയില്‍ വളര്‍ച്ച കൈവരിക്കുന്നത് പേ പാലാണ്. ആപ്പിള്‍ പേ, ആന്‍ഡ്രോയിഡ് പേ തുടങ്ങിയ കമ്പനികള്‍ ഉദയം പ്രാപിച്ച സ്ഥിതിക്ക് ഇബേയില്‍നിന്ന് വേര്‍പ്പെടുത്തിയാല്‍ മാത്രമെ പേ പാലിന് വലിയ വളര്‍ച്ച നേടാന്‍ സാധിക്കു എന്ന വിലയിരുത്തലില്‍നിന്നാണ് ഇങ്ങനെ ഒരു വേര്‍പിരിയല്‍ ആശയം ഉരുത്തിരിഞ്ഞ് വന്നത്. ആദ്യമൊന്നും ഇബേ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കിയിരുന്നില്ലെങ്കിലും ഈ തീരുമാനം ഇന്‍ഡസ്ട്രിയിലെ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല