ബാംഗ്ലൂരിലെ പ്രശസ്തമായ പി സി/ ഫറാന്‍ കോളേജ് സംഗമം വിവിധ കലാ പരിപാടികളോടെ യോര്‍ക്ക്‌ഷയറിലെ കൊമ്പി ഫാം ഹൌസില്‍ ജൂലൈ 24, 25, 26 തിയതികളില്‍ ആഘോഷിച്ചു.അന്തരിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഏലിയാമ്മ ജോര്‍ജ്, സഹപാഠി ബിനോയ് ടി ജേക്കബ് എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു തുടങ്ങിയ പരിപാടികള്‍ പ്രശസ്ത ഗായകന്‍ കോട്ടയം ജോയി മനോഹരമായ ഗാനങ്ങളോടെ ഉല്ലാസഭരിതമാക്കി.യു കെയുടെ നാനാ ഭാഗത്ത് നിന്നുമായി ഏകദേശം 45 പേരോളം സംഗമത്തില്‍ പങ്കെടുത്തിരുന്നു.
സൌതാംപ്ടന്‍ ,ഗ്ലൂസ്റ്റര്‍,പീറ്റര്‍ ബറോ,കേംബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 5 – 6 മണിക്കൂറുകള്‍ വണ്ടിയോടിച്ചു ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാവര്‍ക്കും പഴയ നഴ്സിംഗ് പഠന കലത്തിലെ ഓര്‍മ്മകള്‍ പങ്കുവയ്ക്കല്‍ നൊസ്റ്റാള്‍ജിയ നിറഞ്ഞതായി. കുട്ടികള്‍ക്ക് മാത്രമായി മിട്ടായി പെറുക്കല്‍, കസേര കളി, ബോള്‍ പാസ്സിംഗ് അതുപോലെ തന്നെ സ്ത്രീകളുടെ മനോഹരമായ ഗ്രൂപ്പ് ഡാന്‍സ്, മലയാളം പാട്ടുകള്‍ , അന്താക്ഷരി, കസേര കളി തുടങ്ങിയ ഗെയിംസ് നടത്തിയിരുന്നു. ആദ്യമായി നടത്തിയ ആപ്പിള്‍ ബൈറ്റ് മത്സരം വേറിട്ടതായി.
മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടികളില്‍ രണ്ടാം ദിവസത്തെ ബാര്‍ബിക്യൂ ഏവരും നന്നായി ആസ്വദിച്ചു. ഇത്രയും ഭംഗിയായി നടത്തിയ പരിപാടിയുടെ സംഘാടകരായ സാജന്‍ കുറുമുള്ലാനിയെയും തോമസ് കോവന്ട്രിയെയും എല്ലാവരും പ്രത്യേകം അഭിനന്ദിച്ചു.അടുത്ത വര്‍ഷത്തെ സന്ഘാടകരായി ഷാജി ബാന്‍ബറി,ജോ മാക്കില്‍ കെറ്റെറിംഗ് എന്നിവരെയും തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല