തന്നേയും മറ്റ് മൂന്ന് എംഎല്‍എമാരേയും ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് സിപിഎം നേതൃത്വത്തെ സമീപിച്ചുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍.
എല്‍ഡിഎഫിലെ നാല് എംഎല്‍എമാര്‍ യുഡിഎഫിലേയ്ക്ക് വരാന്‍ തയ്യാറായിരുന്നുവെന്ന പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. പിസി ജോര്‍ജിനേയും മറ്റൊരു എംഎല്‍എയും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു.
പിറവം ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് പിസി ജോര്‍ജ് എല്‍ഡിഎഫിലേയ്ക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചത്. പിജെ ജോസഫിനെ എല്‍ഡിഎഫില്‍ എടുക്കരുതെന്നും പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം പാര്‍ട്ടി അനൗപചാരികമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കേണ്ട എന്നു തീരുമാനമായി. അതുകൊണ്ടു തന്നെ പിന്നീട് ഇതെ കുറിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിയ്ക്കകത്ത് നടന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.
എന്നാല്‍ സിപിഎം നേതാക്കള്‍ കുറേ കാലമായി തന്നെ വേട്ടയാടുകയാണെന്നും താന്‍ എല്‍ഡിഎഫിലേയ്ക്ക് പോകാന്‍ അവരെ സമീപിച്ചുവെന്ന് പൊട്ടന്‍മാര്‍ മാത്രമേ പറയൂ എന്നുമായിരുന്നു ഇതിനോട് പിസി ജോര്‍ജിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല