സ്വന്തം ലേഖകന്‍: ലണ്ടനിലെത്തിയ പിസി ജോര്‍ജ് മലയാളികള്‍ തന്റെ വാഹനം തിരിച്ചറിയാന്‍ കണ്ടുപിടിച്ച വഴി! സ്ഥലം ഏതായാലും തന്റേതായ ശൈലി പിന്തുടരുന്ന പിസി ലണ്ടനിലും ആ പതിവ് തെറ്റിച്ചില്ല. കേരളത്തില്‍ എന്ന പോലെ ലണ്ടനിലും ആളുകള്‍ തന്നെ തിരിച്ചറിയണം എന്ന കാര്യത്തില്‍ പൂഞ്ഞാര്‍ എംഎല്‍എക്ക് നിര്‍ബന്ധമുണ്ട്.
പിസി അതിനായി കണ്ടെത്തിയ വഴിയാണ് രസകരം. സഞ്ചരിക്കുന്ന ബ്രിട്ടിഷ് രജിസ്‌ട്രേഷന്‍ കാറിനു പിറകില്‍ പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ് എന്ന് പേപ്പറില്‍ എഴുതി ഒട്ടിക്കുകയാണ് മൂപ്പര്‍ ചെയ്തത്. മലയാളികള്‍ തന്നെ കാണാതെ പോകരുത് എന്ന ഉദ്ദേശത്തോടെയാണ് പിസിയുടെ ഈ പരിപാടി എന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്.
പൂഞ്ഞാള്‍ ആശാന്‍ പി സി ജോര്‍ജ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സൂത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. ആശാന്‍ ലണ്ടന്‍ കളം കൈയ്യിലാക്കി എന്നാണു പോസ്റ്റിനു നല്‍കിരിക്കുന്ന തലക്കെട്ട്. ഈ മാസം 21 നായിരുന്നു പിസി ജോര്‍ജ് ലണ്ടനില്‍ എത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ലണ്ടന്‍, ലിവര്‍പൂള്‍,മാഞ്ചസ്റ്റര്‍ തുടങ്ങി 10 ഓളം വേദികളില്‍ പിസി ജോര്‍ജ് മലയാളികളുമായി സംവദിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല