തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ ഊളത്തരത്തിന് മറുപടിയില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് ടി എന്‍ പ്രതാപനെ പരസ്യമായി വിമര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ജോര്‍ജിനെതിരെ രംഗത്തു വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി സി ജോര്‍ജ്.
പട്ടിണി കിടന്നിട്ട് ഭക്ഷണം കഴിക്കാന്‍ കിട്ടിയപ്പോഴത്തെ വിപ്ലവമല്ല തന്റെത്. ഒരു ഡിസിസി പ്രസിഡന്റിനെയും തനിക്ക് പേടിയില്ല. ഇഷ്ടമുള്ളപ്പോള്‍ തോന്നുന്നിടത്ത് പോകും. നെല്ലിയാമ്പതിയിലേത് കൈയേറ്റമാണെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ജോര്‍ജിന്റെ വിമര്‍ശനത്തിന് ടി എന്‍ പ്രതാപന്‍ തുറന്ന കത്തിലൂടെ മറുപടി നല്‍കിയിരുന്നു. ജോര്‍ജിനെ കയറൂരി വിട്ടവര്‍ തന്നെ അദ്ദേഹത്തെ നിയന്ത്രിക്കണമെന്ന് എംഎല്‍എമാരായ വി ഡി സതീശനും ഹൈബി ഈഡനും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് പ്രതിനിധി എന്ന നിലയില്‍ ജോര്‍ജിനെ ജില്ലയിലേക്ക് അയക്കരുതെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രനും ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല