1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2012

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പി സി ജോര്‍ജ് മാപ്പ് പറയുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. സദുദ്ദേശത്തോടെയാണ്‌ വിമര്‍ശനം ഉന്നയിച്ചതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്ന്‌ ജോര്‍ജ്‌ അറിയിച്ചുവെന്നും മാണി പറഞ്ഞു.

നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ്‌ തീരുമാനം വൈകരുത്‌. നെല്ലിയാമ്പതിയില്‍ എല്ലാവര്‍ക്കും പോകാം. അവിടെ ഇരുമ്പുമറയുടെ ആവശ്യമില്ല. യുഡിഎഫ്‌ ഉപസമിതിക്ക്‌ പുതിയ കണ്‍വീനറെ ഉടന്‍ നിയമിക്കണമെന്നും ഹസന്റെ രാജി കാരണം കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വൈകരുതെന്നും മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന് ഇതര സമുദായങ്ങളുമായി നല്ല ബന്ധമാണ്. ബജറ്റ് അവതരിപ്പിച്ചപ്പോള്‍ എല്ലാ സമുദായങ്ങളെയും പരിഗണിച്ചിരുന്നെന്നും മാണി വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ്‌ നേതൃയോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

അതേസമയം, പി സി ജോര്‍ജ് ആരെ വേദനിപ്പിച്ചെന്നോ ആരോട് മാപ്പ് പറയുമെന്നോ മാണിവ്യക്തമാക്കിയിട്ടില്ല.

പ്രതാപനോട് മാപ്പ് ചോദിക്കില്ല: പി സി ജോര്‍ജ്

ടി എന്‍ പ്രതാപന്‍ എം എല്‍ എയോട് താന്‍ മാപ്പ് ചോദിക്കില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ധീവര സമുദായത്തോട്‌ മാത്രമെ താന്‍ മാപ്പു ചോദിക്കൂവെന്നും ജോര്‍ജ്‌ പറഞ്ഞു. തന്റെ പ്രസ്താവന ധീവര സമുദായത്തിന്‌ ഏതെങ്കിലും തരത്തില്‍ വേദനയുളവാക്കിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും ജോര്‍ജ്‌ വ്യക്തമാക്കി.

നെല്ലിയാമ്പതി വിഷയത്തില്‍ ടി എന്‍ പ്രതാപന്‍ എം എല്‍ എയെ പി സി ജോര്‍ജ് ജാതീയമായി അധിക്ഷേപിച്ചതോടെയാണ് നെല്ലിയാമ്പതി പ്രശ്നം യു ഡി എഫില്‍ പൊട്ടിത്തെറി ഉണ്ടാക്കിയത്. വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം എല്‍ എമാര്‍ പി സി ജോര്‍ജിനെതിരെ രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നെല്ലിയാമ്പതി വിഷയം ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷം പി സി ജോര്‍ജ് മാപ്പ് പറയുമെന്ന് മാണി അറിയിച്ചത്.

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പി സി ജോര്‍ജ് മാപ്പ് പറയുമെന്നായിരുന്നു മാണി അറിയിച്ചത്. സദുദ്ദേശത്തോടെയാണ്‌ വിമര്‍ശനം ഉന്നയിച്ചതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്ന്‌ ജോര്‍ജ്‌ അറിയിച്ചുവെന്നും മാണി പറഞ്ഞു.

പി സി ജോര്‍ജിനെക്കൊണ്ട് മാപ്പ് പറയിച്ച് യു ഡി എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായിരുന്നു മാണിയുടെ നീക്കം. എന്നാല്‍ പി സി ജോര്‍ജിന്റെ മാപ്പ് പറച്ചില്‍ യു ഡി എഫില്‍ വീണ്ടും വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.