സ്വന്തം ലേഖകന്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ താരങ്ങള്‍ തമ്മിലടിച്ചു, അഫ്രീദി ബില്‌വാല്‍ ഭട്ടിയെ ബാറ്റ് കൊണ്ടടിക്കുന്ന വീഡിയോ വൈറല്‍. ഭട്ടി എറിഞ്ഞ പന്ത് അഫ്രീദിയുടെ കാലില്‍ തട്ടിയതിനെ തുടര്‍ന്ന് ഭട്ടി അപ്പീല്‍ ചെയ്യുകയും അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഭട്ടി വിക്കറ്റ് നേടിയ സന്തോഷം ആഘോഷിക്കാന്‍ തുടങ്ങുന്നതിനിടെ റണ്‍സിനായി ഓടിയെത്തിയ അഫ്രീദി ബാറ്റ് ഉപയോഗിച്ച് ഭട്ടിയെ തല്ലി താഴെയിടുകയായിരുന്നു. നേരത്തെ പാക് താരങ്ങളായ അഹമ്മദ് ഷെഹ്‌സാദും വഹാബ് റിയാസും പി.എസ്.എല്ലിനിടെ തമ്മിലടിച്ചത് വാര്‍ത്തയായിരുന്നു. മത്സരത്തില്‍ ബാറ്റ് ചെയ്യവെ അഹമ്മദ് ഷെഹ്‌സാദിനെ വഹാബ് റിയാസിന്റെ പന്ത് ക്ലീന്‍ ബൗള്‍ഡാക്കി. വിക്കറ്റ് നേടിയ വഹാബ് റിയാസിന്റെ ആഹ്ലാദ പ്രകടനമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. റിയാസിന്റെ ആഘോഷ പ്രകടനത്തിനെതിരെ ഷെഹ്‌സാദ് പ്രകോപനപരമായി പ്രതികരിച്ചു. ഇതോടെ ഓടിയടുത്ത ഇരുവരും പരസ്പരം പിടിച്ചുതള്ളി. സംഭവം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് മറ്റ് താരങ്ങള്‍ എത്തി ഇരുവരെയും പിടിച്ചുമാറ്റി. അതേസമയം സംഭവത്തെ കുറിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല