ഗ്രീക് സര്‍ക്കാറിന്‍െറ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാവുന്നു. രാജ്യത്തെ കടക്കെണിയിലാക്കിയ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീസില്‍ ഉടനീളം പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഏതന്‍സിലും മറ്റു നഗരങ്ങളിലും നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. ഏതന്‍സിലെ സിന്റഗാമ സ്ക്വയറില്‍ പ്രക്ഷോഭകര്‍ പൊലീസിനുനേരെ കല്ളേറ് നടത്തി.
പ്രകടനക്കാരെ പിരിച്ചുവിടാന്‍ പലയിടത്തും പൊലീസ് ബലംപ്രയോഗിച്ചു. അക്രമസംഭവങ്ങളില്‍ രണ്ട് സിവിലിയന്മാര്ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ തെരുവിലിറങ്ങി. പെന്‍ഷന്‍കാരും വിദ്യാര്‍ഥികളും ഇവരോടൊപ്പം ചേര്‍ന്നു. സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും നിശ്ചലമായി.
ഏതന്‍സ് വിമാനത്താവളത്തില്‍ 400 വിമാനസര്‍വീസുകള്‍ റദ്ദാക്കി. റെയില്‍ ഗതാഗതവും താറുമാറായി. പല ആശുപത്രികളിലെയും പ്രവര്‍ത്തനങ്ങളും മുടങ്ങിയിട്ടുണ്ട്. സമ്പന്ന വിഭാഗത്തെ മാത്രം പരിഗണിക്കുന്ന സര്‍ക്കാര്‍ ദരിദ്രവിഭാഗത്തെ കടക്കെണിയിലാക്കുകയാണെന്ന് പ്രകടനക്കാര്‍ ചൂണ്ടിക്കാട്ടി.
കോര്‍പറേറ്റുകള്‍ക്കെതിരെ അമേരിക്കയില്‍ നടത്തുന്ന വാള്‍സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭവും ശക്തിയാര്‍ജിച്ചിരിക്കുകയാണ്. ലോസ് ആഞ്ചലസ്, ബോസ്റ്റണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റാലികള്‍ നടക്കുകയാണ്. വിദ്യാര്‍ഥികളും പ്രഫഷനലുകളും അധ്യാപകരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല