1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2019

സ്വന്തം ലേഖകന്‍: ചുവന്ന പട്ടില്‍ ജ്വലിച്ച് പേളി, മുണ്ടും ജുബ്ബയും ധരിച്ച് കേരളത്തനിമയോടെ ശ്രീനി; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം. ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദിന്റെയും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടന്നു. മണ്ണാര്‍ക്കാടുള്ള ശ്രീനിഷിന്റെ തറവാട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ചുവന്ന പട്ടുസാരി ധരിച്ചാണ് പേളി വേദിയിലെത്തിയത്. മുണ്ടും ജുബ്ബയുമായിരുന്നു ശ്രീനിഷിന്റേ വേഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഞായറാഴ്ച ചൊവ്വര പള്ളിയില്‍ വച്ച് ക്രിസ്തൃന്‍ ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. ശേഷം എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വിവാഹസത്കാരവും സംഘടിപ്പിച്ചു. മമ്മൂട്ടിയടക്കമുള്ള സിനിമാതാരങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വെച്ച് പരസ്പരം പ്രണയം തുറന്നുപറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നു സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.