ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന എല്ലാ സഹായങ്ങളും നിര്‍ത്തലാക്കുന്ന വെല്‍ഫെയര്‍ റിഫോം ബില്‍ വീണ്ടും അവതരിപ്പിക്കാന്‍ സാധ്യത. നേരത്തെ അവതരിപ്പിച്ചപ്പോഴെല്ലാം പരാജയപ്പെട്ട ബില്‍ ഇത്തവണയും പരാജയപ്പെടുമെന്നുതന്നെയാണ് കരുതപ്പെടുന്നത്. അംഗവൈകല്യം സംഭവിച്ച കുട്ടികള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ കട്ട് ചെയ്യുന്ന ബില്ലാണ് പാസാക്കാനിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ബ്രിട്ടണിലെങ്ങും ഉയരുന്നത്.
ഇപ്പോള്‍ ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കാര്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അതെല്ലാം ഇല്ലാതാക്കുന്ന ഇയാന്‍ ഡന്‍കന്‍ സ്മിത്തിന്റെ വെല്‍ഫെയര്‍ റിഫോം പ്ലാന്സിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനം മാറ്റാതെ മുന്നോട്ട് പോകുകയാണ്. ബില്‍ പരാജയപ്പെട്ടശേഷം ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
വികലാംഗരായ എല്ലാ കുട്ടികള്‍ക്കും നല്കിവന്നിരുന്ന സാമ്പത്തികസഹായം വെട്ടികുറച്ചെങ്കിലും അത് ഉയര്‍ന്ന വരുമാനമുള്ളവരില്‍ മാത്രമാക്കിയെന്നാണ് പുതിയ പരിഷ്കാരമായി ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ വരുമാനത്തിന്റെ പരിധി നിശ്ചയിച്ച കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാണ് വിമര്‍ശകര്‍ പറയുന്നു. കൂടുതല്‍ വികലാംഗരായ കുട്ടികള്‍ക്ക് സഹായധനം നല്കാന്വേണ്ടിയാണ് ഇത്തരത്തില്‍ സാമ്പത്തികസഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
സാമ്പത്തികമാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പല പുതിയ പദ്ധതികളും ആവിഷ്കരിച്ചിരുന്നു. അതിലൊന്നാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ബില്‍ നടപ്പിലാക്കുന്ന തീരുമാനം സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാനാണ് പദ്ധതിയെങ്കില്‍ സമരങ്ങളുമായി തെരുവിലിറങ്ങാന്‍ തന്നെയാണ് തീരുമാനമെന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല