1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ വ്യാപകമായി മോഷണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ പടപൊരുതുവാന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ജാതി-മത-വ്യത്യാസമില്ലാതെ മുഴുവന്‍ അസോസിയേഷനുകളും സംയുക്തമായി ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുന്നു. ഇതിന്റെ ഭാഗമായി മാഞ്ചസ്റ്ററിലെ വിവിധ അസോസിയേഷനുകള്‍ തങ്ങളുടെ അംഗങ്ങളെ കൊണ്ട് മാസ് പെറ്റീഷനിലെക്കുള്ള ഒപ്പ് ശേഖരണം ആരംഭിച്ചു. ഇതിന്റെ ആദ്യ പടിയായി ശനിയാഴ്ച മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ തങ്ങളുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ ഒപ്പ് ശേഖരണത്തില്‍ ഇരുനൂറോളം ഒപ്പുകള്‍ സമാഹരിക്കുകയുണ്ടായി.

വരും ദിവസങ്ങളില്‍ മാഞ്ചസ്റ്ററിലെ വിവിധ അസോസിയേഷനുകള്‍ ഒപ്പുശേഖരണം നടത്തും. അസോസിയേഷനുകള്‍ സംയുക്തമായി സമാഹരിക്കുന്ന മാസ്പെറ്റീഷനും മാധ്യമങ്ങള്‍ വഴി ശേഖരിക്കുന്ന ഓണ്‍ലൈന്‍ പെട്ടീഷനും kcac2011@gmail.com എന്ന വിലാസത്തില്‍ ശേഖരിക്കുന്നു കഴിഞ്ഞ അഞ്ച് വര്‍ഷക്കാലതിനുള്ളില്‍ നടന്ന ക്രൈം നമ്പരുകളും സംയുക്തമായിട്ടാണ് പരാതിയായി സമര്‍പ്പിക്കുക.

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍, മേയര്‍മാര്‍, എംപിമാര്‍, പോലീസ്‌ അധികാരികള്‍ തുടങ്ങിയവര്‍ക്കും പരാതികള്‍ കൈമാറും. ഈ മഹത്തായ ജനമുന്നേറ്റത്തില്‍ ഇനിയും നിങ്ങള്‍ പങ്കാളികള്‍ ആയിട്ടില്ലയെങ്കില്‍ ഇവിടെ ക്ലിക്ക്‌ ചെയ്തു നിങ്ങളുടെ പേര് ഇമെയില്‍ അഡ്രസ്‌ എന്നിവ രേഖപ്പെടുത്തി ഇതില്‍ പങ്കാളികള്‍ ആകാം. യുകെയില്‍ എമ്പാടുമുള്ള ആര്‍ക്കും ഇ-പെറ്റീഷനില്‍ പങ്കാളികള്‍ ആകാവുന്നതാണ്.

മോഷണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയായ മാഞ്ചസ്റ്ററിലുള്ള സഹോദരങ്ങളുടെ വേദന ഇനിയും കണ്ടില്ലയെന്നു നടിക്കുവാന്‍ നിങ്ങള്‍ക്ക് ആവില്ലയെങ്കില്‍ ഈ മുന്നേറ്റത്തില്‍ നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും പങ്കാളികള്‍ ആണെന്ന് ഉറപ്പു വരുത്തുക. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ മലയാളി എന്ന ഒറ്റ വികാരം ലക്ഷ്യമാക്കിയാണ് ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷ കാലത്തിനുള്ളില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഒന്‍പതു കൌന്സിളുകള്‍ക്ക് കീഴില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ഉണ്ടായിട്ടുള്ള മോഷണം ഉള്‍പ്പെടെയുള്ള അതിക്രമങ്ങളുടെ ക്രൈം നമ്പര്‍ kcac2011@gmail.com എന്ന വിലാസത്തില്‍ അറിയിക്കണമെന്ന് ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍മാരായ കെസി ഷാജിമോന്‍, ബിജു ആന്റണി തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു. മോഷണം ഇതു വിധേനയും തടയുക, പ്രശങ്ങള്‍ യഥാസമയം അധികാരികളുടെ പക്കല്‍ എത്തിക്കുക ജനങ്ങളെ ബോധവല്‍ക്കരിക്കുക, തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.

ആക്ഷന്‍ കൌണ്‍സിലുമായി സഹകരിക്കും: സാല്‍ഫോര്‍ഡ്‌ മലയാളി അസോസിയേഷന്‍

സാല്‍ഫോര്‍ഡ്‌: മോഷണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ പടപൊരുതുവാന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മുഴുവന്‍ അസോസിയേഷനുകളും സംയുക്തമായി ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൌണ്‍സിലിനു സാല്‍ഫോര്‍ഡ്‌ മലയാളി അസോസിയേഷന്‍ പൂര്‍ണ സഹകരണം വാഗ്ഥാനം ചെയ്തു. പ്രസിഡണ്ട് ജെയിംസ് ജോണിന്റെ അഭാവത്തില്‍ സെക്രട്ടറി മനോജ്‌ കെ ദാനിയേല്‍ ആക്ഷന്‍ കൌണ്‍സിലിനു എല്ലാ പിന്തുണയും അറിയിക്കുകയായിരുന്നു.

മോഷണങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും ഭാവിയില്‍ സുരക്ഷിതമായി നമുക്ക് ജീവിക്കുവാന്‍ സാധിക്കുന്ന അവസ്ഥ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി പതിനാലിന് നടക്കുന്ന അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ വേളയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും മാസ് പെറ്റീഷനില്‍ ഒപ്പുകള്‍ രേഖപ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഒപ്പം അസോസിയേഷന്‍ പ്രസിഡണ്ട് ജയിംസ് ജോണിനെയും ട്രഷറര്‍ ബിനോയ്‌ മാത്യു തുടങ്ങിയവരുടെയും സഹായം അദ്ദേഹം വാഗ്താനം ചെയ്തു.

മലയാളികള്‍ ഒന്നായി ചേര്‍ന്ന് പ്രതികരിക്കുക: മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക്‌ അസോസിയേഷന്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ മലയാളി കുടുംബങ്ങളെ ലക്ഷ്യമാക്കി മോഷണവും ആക്രമണവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ മലയാളികള്‍ ഒത്തു ചേര്‍ന്ന് പ്രതികരിക്കാന്മെന്നു മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക്‌ അസോസിയേഷന്‍ സെക്രട്ടറി സാജന്‍ ചാക്കോ അഭ്യര്‍ഥിച്ചു. ഇതിന്റെ ഭാഗമായി രൂപീകരിച്ച കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സിലിനു അസോസിയേഷന്റെ എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും, എല്ലാ അംഗങ്ങളും ഓണ്‍ലൈന്‍ പെട്ടീഷനില്‍ ഒപിടുമെന്നും കൂടാതെ അസോസിയേഷന്റെ ക്രിസ്തുമസ് കരോളിനോടു അനുബന്ധിച്ച് മുഴവന്‍ അംഗങ്ങളും മാസ് പെറ്റീഷനിലും ഒപ്പിടുമെന്ന് സെക്രട്ടറി സാജന്‍ ചാക്കോ അറിയിച്ചു. വീട് വിട്ടു പുറത്തു പോകുമ്പോള്‍ അയല്‍ക്കാരുടെ ഒരു മേല്‍നോട്ടം ഉറപ്പു വരുത്തണമെന്നും സംശയകരമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ പോലീസില്‍ വിവരം അറിയിക്കണമെന്നും സാജന്‍ ചാക്കോ നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.