സ്വന്തം ലേഖകന്‍: എല്ലാ വര്‍ഷവും 8000 കിലോ മീറ്റര്‍ നീന്തി ജീവന് രക്ഷിച്ചയാളെ കാണാന്‍ എത്തുന്ന പെന്‍ഗ്വിന്റെ കഥ. ഡിന്‍ഡിം എന്ന പെന്‍ഗ്വിനും ബ്രസീലുകാരനായ ജോയോ പെരേര ഡിസൂസയും തമ്മിലാണ് അപൂര്‍വ സൗഹൃദത്തിന്റെ ഈ കഥ. 2011 ലാണ് തന്റെ വീടിന് മുന്നിലെ കടല്‍തീരത്ത് മരണത്തോട് മല്ലടിച്ചു കിടന്ന കുഞ്ഞു പെന്‍ഗ്വിനെ പെരേര എടുത്ത് ശുശ്രൂഷിക്കുന്നത്.
ചിറകുകളില്‍ ഓയിലും ടാറും പറ്റിയതിനാല്‍ നീന്താനാവാതെ അവശനായിരുന്ന പെന്‍ഗ്വിനെ പേരേര സ്വന്തം വീട്ടിലെക്ക് കൊണ്ടുപോയി. ഒരാഴ്ച്ചയോളമെടുത്ത് ചിറകിലെ എണ്ണയും ടാറുമെല്ലാം പൂര്‍ണ്ണമായും വൃത്തിയാക്കി.
ഭക്ഷവും വെള്ളവും നല്കി പെന്‍ഗ്വിനെ ശുശ്രൂഷിച്ച പെരേര ആരോഗ്യം വീണ്ടെടുത്തപ്പോള്‍ അതിനെ കൂട് തുറന്നുവിട്ടു. എന്നാല്‍ തന്നെ രക്ഷിച്ച മനുഷ്യനെ വിട്ടുപോവാന്‍ പെന്ഗ്വിന് തയ്യാറായില്ല. 11 മാസം പെരേരക്കൊപ്പം കഴിഞ്ഞതിന് ശേഷമാണ് പെന്ഗ്വിന് മടങ്ങിയത്.
തൊട്ടടുത്ത വര്‍ഷമാണ് ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് പെന്ഗ്വിന് തിരിച്ചെത്തിയത്. ജൂണില്‍ ദ്വീപിലെത്തുന്ന പെന്ഗ്വിന് ഫെബ്രുവരിയോടെയാണ് മടങ്ങിയത്. ഇത് കഴിഞ്ഞ നാല് വര്‍ഷമായി മുടങ്ങാതെ നടക്കുന്നു. എന്നാല്‍ പെരേര ഒഴികെ മറ്റൊരാളേയും പെന്ഗ്വിന് അടുപ്പിക്കില്ല എന്നതാണ് കൗതുകകരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല