ലോകത്തില്‍ ആദ്യമായി ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്റെ ഗേള്‍ ഫ്രണ്ട് ഗര്‍ഭിണിയായി. ദക്ഷിണാഫ്രിക്കക്കാരനായ 22 കാരനാണ് ശസ്ത്രക്രിയയിലൂടെ ലിംഗം വച്ചുപിടിപ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ പിതാവാകുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ 9 മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് യുവാവിന്റെ ലിംഗം മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷം മത്രമെ ലിംഗം പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകു എന്നാണ് ഡോക്ടര്‍മാര്‍ കരുതിയിരുന്നത്.
എന്നാല്‍ ഓപ്പറേഷന് കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം യുവാവിന് മൂത്രം ഒഴിക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും സാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ടൈഗര്‍ബര്‍ഗ് ഹോസ്പിറ്റലും, സ്റ്റെല്ലന്‍ബോഷ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് നടത്തിയ പൈലറ്റ് സ്റ്റഡിയുടെ ഭാഗമായാണ് യുവാവിന് ലിംഗം മാറ്റി വച്ചത്.
ദക്ഷിണാഫ്രിക്കയിലെ ഷോസ ഗോത്രവര്‍ഗക്കാര്‍ ചെറുപ്പക്കാര്‍ പ്രായപൂര്ത്തിയാകുമ്പോഴാണ് അഗ്രചര്‍മം ഛേദിക്കുന്ന ചടങ്ങ് നടത്താറുണ്ട്. ഇത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും വര്‍ഷത്തില്‍ 250 പേരുടെയെങ്കിലും ലിംഗം മുറിച്ചുമാറ്റേണ്ടതായും വരുന്നുണ്ട്. ഇത്തരത്തില്‍ ലിംഗം നഷ്ടപ്പെട്ട യുവാവിലാണ് ഡോക്ടര്‍ ആന്‍ഡ്രേ വാന്‍ഡര്‍ മെര്‍വിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ മറ്റൊരു ലിംഗം വച്ചുപിടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല