പെന്ഷന് പ്രായം ഉയര്‍ത്താതെ മുന്നോട്ടു പോകാനാവില്ലെന്ന് ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ പറഞ്ഞു.ധനവിനിയോഗ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പെന്ഷന് പ്രായം 60 വയസുവരെ ഉയര്‍ത്താമെന്നും വിവിധ സംഘനടകളുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 5,30000 സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. അതേസമയം അഞ്ചു ലക്ഷത്തോളം പെന്‍ഷന്‍കാരുമുണ്ട്. ഓരോ വര്‍ഷവും രണ്ടുലക്ഷത്തോളം പേര് പെന്ഷന് ആകുന്നുണ്ടെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. നേരത്തെ പെന്ഷന് പ്രായം ഉയര്‍ത്താനുള്ള ആലോചന വന്നപ്പോഴെല്ലാം കേരളത്തിലെ യുവജനസംഘടനകള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല