ലണ്ടന്‍: ഒരു തൊഴിലാളിക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളത്തേക്കാള്‍ കുറവായിരിക്കും ഇനി മുതല്‍ ജോലിയില്‍ നിന്ന വിരമിച്ച ഒരാള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍. ഇതോടെ ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ പുതിയ വരുമാനമാര്‍ഗ്ഗം കൂടി തേടേണ്ടി വരുമെന്ന് ഉറപ്പായി. അന്‍പത് വയസ്സിന് മുകളിലുളള പലരും റിട്ടയര്‍മെന്റിന് ശേഷം ജീവിക്കാനായി കാര്യമായി ഒന്നും സമ്പാദിച്ചിട്ടുളളവരല്ല. പെന്‍ഷനില്‍ വരുന്ന കുറവ് ഇവരെ ദാരിദ്രത്തിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ ഒരു ഫുള്‍ടൈം ജോലിക്കാരന് ലഭിക്കുന്ന അടിസ്ഥാന ശമ്പളം വര്‍ഷം 11,477 പൗണ്ടാണ്. എന്നാല്‍ റിട്ടയര്‍ ചെയ്തവര്‍ക്ക് ഇനി മുതല്‍ 5,587 പൗണ്ട് മാത്രമാണ് പെന്‍ഷന്‍ ലഭിക്കുക. അതായത് 51 ശതമാനത്തിന്റെ കുറവ്. പെന്‍ഷന്‍ ക്രഡിറ്റില്‍ നിന്ന് ലഭിക്കുന്ന വായ്പയിലും കുറവ് വരുത്തിയിട്ടുണ്ട്. ഇനിമുതല്‍ പുതുതായി റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ ക്രഡിറ്റില്‍ നിന്ന് ലഭിക്കുന്ന വായ്പ 9,672 പൗണ്ട് ആയിരിക്കും. സോഷ്യല്‍ കെയര്‍ കോസ്്റ്റിന്റെ കാര്യത്തിലും പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. 2011ലെ ഡില്‍നോട്ട് കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി സോഷ്യല്‍ കെയറിനായി നല്‍കേണ്ട തുക 35000 പൗണ്ടാക്കിയിട്ടുണ്ട്.
പെന്‍ഷന്‍ കുറയുന്നത് വിരമിച്ചവരുടെ ജീവിതശൈലിയെ കാര്യമായി ബാധിക്കുമെന്ന് ഇന്‍ഷ്വറര്‍ എല്‍വിയുടെ പെന്‍ഷന്‍ വിഭാഗം ഹെഡ് റേ ചിന്‍ അറിയിച്ചു. നിലവില്‍ ശരാശരി വരുമാനമുളള ഒരാളുടെ പ്രൈവറ്റ് പെന്‍ഷന്‍ ഒരു വര്‍ഷം 7,488 പൗണ്ടാണ്. സ്റ്റേറ്റ് പെന്‍ഷന്‍ കൂടി ചേരുമ്പോള്‍ ഒരാള്‍ക്ക് അടിസ്ഥാന ശമ്പളത്തിന് തുല്യമായ പെന്‍ഷന്‍ കിട്ടുന്നുണ്ടായിരുന്നു. എന്നാല്‍ ചെലവുകള്‍ കുതിച്ചുയരുന്ന ഈക്കാലത്ത് വരുമാനത്തില്‍ കത്തിവെയ്ക്കുന്നത് രാജ്യത്തിന്റെ ജീവിതനിലവാരം താഴേക്ക് പോകാനേ സഹായിക്കുളളുവെന്നാണ് പൊതുവായ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല