യുകെയിലെ പെന്‍ഷന്‍കാര്‍ക്കിടയില്‍ ത്വക്ക് അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത ഏഴു മടങ്ങ് കൂടുതലാണെന്ന് യുകെ ക്യാന്‍സര്‍ റിസര്‍ച്ച്. 1970 ലെ കണക്കുമായി താരതമ്യപ്പെടുത്തിയാണ് ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഈ കണക്ക് പരുവപ്പെടുത്തിയിരിക്കുന്നത്. വില കുറഞ്ഞ ടൂര്‍ പാക്കേജുകളും ത്വക്കിന് ടാന്‍ഡ് ലുക്കുണ്ടാകണമെന്നുമുള്ള ആഗ്രഹമാണ് ത്വക്ക് അര്‍ബുദത്തിന് പ്രധാന കാരണമെന്നാണ് ഈ ചാറിറ്റി സംഘടന പറയുന്നത്.
ഓരോ വര്‍ഷവും വാര്‍ധക്യത്തിലെത്തിയ 5700 ആളുകള്‍ ക്യാന്‍സര്‍ രോഗത്തിന് അടിമകളാകുന്നുണ്ടെന്നാണ് ഈ ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 1970 കളില്‍ പ്രതിവര്‍ഷം 600 കേസുകള്‍ മാത്രമുണ്ടായിരുന്നതാണ് ഇപ്പോള്‍ 5700 ല്‍ എത്തി നില്‍ക്കുന്നത്. യുകെയിലാകെ ഓരോ വര്‍ഷവും 13,300 ആളുകള്‍ സ്‌കിന്‍ ക്യാന്‍സര്‍ രോഗികളാകുന്നുണ്ട്. 15 മുതല്‍ 34 വയസ്സു വരെ പ്രായമുള്ളവര്‍ക്കിടയില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ രോഗത്തില്‍ രണ്ടാം സ്ഥാനമാണ് സ്‌കിന്‍ ക്യാന്‍സറിന്. യുകെയിലുണ്ടാകുന്ന ആകെ ക്യാന്‍സര്‍ രോഗങ്ങളില്‍ അഞ്ചാം സ്ഥാനത്താണിത്.
ഈ തലമുറയിലുള്ള ആളുകള്‍ക്ക് അവരുടെ മുന്‍ തലമുറയിലുള്ള ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കിന്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 10 മടങ്ങ് അധികമാണ്. പ്രായമുള്ള സ്ത്രീകള്‍ക്കാകട്ടെ അഞ്ചു തവണ കൂടുതല്‍ സാധ്യതയുണ്ട്.
1975-77 2009-11 കാലഘട്ടത്തിലെ വാര്‍ഷിക കേസുകള്‍ പരിശോധിച്ചാണ് ഏജന്‍സി ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ജീവിതത്തില്‍ മുന്‍കരുതലുകള്‍ എടുത്താല്‍ തടയാന്‍ സാധിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് സ്‌കിന്‍ ക്യാന്‍സര്‍. എന്നിട്ടും ഓരോ വര്‍ഷവും നൂറു കണക്കിന് ആളുകള്‍ ഈ രോഗം മൂലം മരിക്കുന്നുണ്ട് എന്നതിലാണ് ഇതിന്റെ തീവ്രത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല