1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2015

സ്വന്തം ലേഖകന്‍: പെന്റഗണ്‍ ഇമെയില്‍ സംവിധാനത്തില്‍ ഹാക്കര്‍മാരുടെ വിളയാട്ടം, പുറകില്‍ റഷ്യയെന്ന് ആരോപണം. അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ഉപയോഗിക്കുന്ന ഇമെയില്‍ സേവനത്തിലാണ് റഷ്യന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി.

രണ്ടാഴ്ച പെന്റഗണ്‍ ജീവനക്കാരുടെ ഇമെയില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂലൈ 25 നായിരുന്നു പെന്റഗണിന് എതിരായ സൈബര്‍ ആക്രമണം നടന്നത്.
പെന്റഗണിലെ സിവില്‍ സര്‍വ്വീസ്, മിലിറ്ററി തുടങ്ങിയ വിഭാഗങ്ങളിലെ 4000 ജീവനക്കാരുടെ മെയിലുകളില്‍ ഹാക്കര്‍മാര്‍ കടന്നുകയറി.

റഷ്യന്‍ സര്‍ക്കാറിന്റെ പിന്തുണ ഹാക്കര്‍മാര്‍ക്ക് ലഭിച്ചുവെന്നാണ് അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗം പറയുന്നത് എന്ന് യുഎസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സമാന സംഭവത്തിലും റഷ്യന്‍ ഹാക്കര്‍മാര്‍ പെന്റഗണ്‍ ഇമെയില്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറുകയും പ്രസിഡന്റ് ബറാക് ഒബാമയ്ക്കു ലഭിച്ച ചില സന്ദേശങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.