സ്വന്തം ലേഖകന്‍: ഇന്ത്യയും ചൈനയും തമ്മില്‍ ആരോഗ്യപരമായ ബന്ധമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളുടേയും താല്‍പര്യങ്ങല്‍ സംരക്ഷിക്കപ്പെടാന്‍ അതാണ് നല്ലതെന്നും ഇത് രാജ്യാന്തര സമൂഹത്തിന്റേയും ഈ മേഖലയുടേയും അഭിലാഷവും കൂടിയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പാകിസ്താനും ചൈനയുമായി ദ്വിമുഖ യുദ്ധത്തിന് സേന സജ്ജമാണെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവി ബി.എസ് ധനോവയുടെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു ചൈന. ഇരു രാജ്യങ്ങള്‍ക്കും വ്യാപാരം അടക്കമുള്ള കാര്യങ്ങളില്‍ ഇനിയുമേറെ മുന്നോട്ട് പോവാനാകും. ആരോഗ്യ പരമായതും എന്നും നിലനില്‍ക്കുന്നതുമായ ബന്ധമാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പുറമെ രാജ്യാന്തര സമൂഹവും പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തിലെ പ്രധാനികള്‍ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ വ്യോമസേനാ മേധാവി ബി.എസ് ധനോവ ദ്വിമുഖ യുദ്ധത്തിന് ഇന്ത്യ സജ്ജമാണെന്ന് പ്രതികരിച്ചത്. കൂടാതെ പാകിസ്താനിലെ ആണവ കേന്ദ്രങ്ങളടക്കമുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ വ്യോമസേനയ്ക്ക് ശേഷിയുണ്ടെന്നും ധനോവ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല