ഇന്നസെന്റും ഭഗതും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘പേരിനൊരു മകന്‍’ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്. ഗ്രാമീണ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം വിനു ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ശരണ്യയാണ് ചിത്രത്തിലെ നായിക.
പലചരക്കുകടയും പലിശയ്ക്ക് പണം കൊടുക്കലുമാണ് വരുമാനമാര്‍ഗമെങ്കിലും ഗ്രാമീണനന്മയുടെ മുഖമാണ് ഹരിശ്ചന്ദ്രന്. രണ്ടുമക്കളാണ് ഹരിശ്ചന്ദ്രന് മുരുകനും സത്യഭായും. അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം സഹോദരി ശാരദയും നാല് മക്കളും ഹരിശ്ചന്ദ്രനൊപ്പമാണ് താമസം. ഗ്രാമത്തിലെ പരിശ്രമശാലിയായ സതീശന്‍ എന്ന ചെറുപ്പക്കാരനെ മകളുടെ ഭര്‍ത്താവായി കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് ഹരിശ്ചന്ദ്രന്‍.
ഹരിശ്ചന്ദ്രനായി ഇന്നസെന്റും സതീശനായി ഭഗതും വേഷമിടുന്നു. ഹരിശ്ചന്ദ്രന്റെ മക്കളായ സത്യഭാമയെ ശരണ്യാമോഹനും മകന്‍ മുരുകനെ ഗിന്നസ് പക്രുവും അവതരിപ്പിക്കുന്നു. ഒരുവന്‍, ഹാര്‍ട് ബീറ്റ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പേരിനൊരുമകന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല