ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഇടവകയുടെ കാവല്‍ പിതാവായ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് മാസം അഞ്ച്, ആറു തീയ്യതികളില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ തീരുമാനിച്ചതായി പള്ളി കമ്മറ്റിക്ക് വേണ്ടി ഭാരവാഹികള്‍ അറിയിച്ചു.
ആഘോഷത്തിന്റെ ഭാഗമായി റവ.ഫാ.എല്‍ദോസ് കൌങ്ങമ്പിള്ളില്‍ കോര്‍ എപ്പിസ്കൊപ്പയുടെ കാര്‍മികത്വത്തില്‍ കൊടികയറ്റ്, സന്ധാനമസ്കാരം, വി.കുര്‍ബ്ബാന, പ്രദക്ഷിണവും മാറ്റ് ആഘോഷ പരിപാടികളും നടത്തപ്പെടുന്നതാണ്. സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷവും കലാപരിപാടികളും തതവസരത്തില്‍ നടക്കും.
എല്ലാ വിശ്വാസികളെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായും നേര്ച്ച കാഴ്ച്ചകള്മായി വന്ന് വിശുദ്ധന്റെ മാദ്ധ്യസ്തവും അനുഗ്രഹവും പ്രാപിക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല