സ്വന്തം ലേഖകന്‍: പാകിസ്താനില്‍ മുന്‍ പ്രസിഡന്റുമാര്‍ നിയമക്കുരുക്കില്‍; മുഷറഫിനോടും ആസിഫ് അലി സര്‍ദാരിയോടും മുഴുവന്‍ സ്വത്തുവിവരങ്ങളും അറിയിക്കാന്‍ കോടതി. സുപ്രീം കോടതിയാണ് വിവാദമായ നാഷനല്‍ റികണ്‍സിലിയേഷന്‍ ഓര്‍ഡിനന്‍സ് (എന്‍ആര്‍ഒ) മൂലം രാജ്യത്തിനുണ്ടായ നഷ്ടം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസില്‍ നിര്‍ണായക നിര്‍ദേശ നല്‍കിയത്.
മുന്‍ പ്രസിഡന്റുമാരായ പര്‍വേസ് മുഷറഫ്, ആസിഫ് അലി സര്‍ദാരി എന്നിവരോട് അവരുടെ ആസ്തികളുടെ വിവരം അറിയിക്കാനാണ് പരമോന്നത കോടതിയുടെ നിര്‍ദേശം. രാജ്യത്തും വിദേശത്തുമുള്ള എല്ലാത്തരം ആസ്തികളുടെയും വിവരം അറിയിക്കണമെന്നും വിധിയില്‍ പ്രത്യേകം നിര്‍ദേശമുണ്ട്.
മുന്‍ അറ്റോര്‍ണി ജനറല്‍ മാലിക് ഖയൂമിനോടും ആസ്തികളുടെ വിവരം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് സാദിഖ് നിസാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2007 ഒക്ടോബറില്‍ മുഷറഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നാഷനല്‍ റികണ്‍സിലിയേഷന്‍ ഓര്‍ഡിനന്‍സ് (എന്‍ആര്‍ഒ) ന്റെ മറവില്‍ രാഷ്ട്രീയക്കാര്‍ക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കി അവര്‍ക്ക് രാജ്യത്തേക്കു തിരിച്ചുവരാന്‍ വഴിയൊരുങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല